കൊല്ലം: ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചതായി റിപ്പോർട്ട്. ചടയമംഗലം ഭാഗത്തുനിന്നും വയ്യാനത്തേക്ക് പോയ കാറാണ് തീ പിടിച്ച് കത്തി നശിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ കൃത്യസമയത്ത് പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.
മിയണ്ണൂർ സ്വദേശി മനോജും കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. ഇന്ന് പുലർച്ചെ 12 മണിയോടുകൂടിയാണ് സംഭവം നടന്നത്. കടയ്ക്കൽ ഫയർഫോഴ്സ്, ചടയമംഗലം പോലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടുത്തത്തിൽ ആർക്കും പരിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്