വാഷിംഗ്ടണ്‍: സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷുമറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെമോക്രാറ്റുകള്‍ രംഗത്ത്. സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഒഴിവാക്കുകയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍മാര്‍ക്കും വിജയം സമ്മാനിക്കുകയും ചെയ്ത ചെലവ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതിന് പിന്നാലെയാമ് തന്റെ പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് തന്നെ അദ്ദേഹത്തിന് തിരിച്ചടി നേരിടേണ്ടി വന്നത്.
ഷുമര്‍ അഭിമുഖങ്ങളില്‍ സ്വയം ന്യായീകരിച്ചു. എന്നാല്‍ ചില ഡെമോക്രാറ്റുകള്‍ പത്രസമ്മേളനങ്ങളിലും അവരുടെ നിയോജകമണ്ഡലങ്ങളുമായുള്ള ടൗണ്‍ ഹാളുകളിലും ന്യൂയോര്‍ക്ക് ഡെമോക്രാറ്റിനെതിരായ അവരുടെ വിമര്‍ശനങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തി. അദ്ദേഹത്തിനെതിരെയുള്ള ഏറ്റവും കടുത്ത ആക്രമണങ്ങളിലൊന്ന് പ്രതിനിധി ഗ്ലെന്‍ ഐവിയില്‍ നിന്നാണ് ഉണ്ടായത്. ഷുമര്‍ രാജിവയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ചൊവ്വാഴ്ച മേരിലാന്‍ഡിലെ ഒരു ടൗണ്‍ ഹാളില്‍വെച്ചാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
'ചക്ക് ഷൂമറെ ഞാന്‍ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് മികച്ചതും ദീര്‍ഘകാലവുമായ ഒരു കരിയര്‍ ഉണ്ടായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം ഒരുപാട് മികച്ച കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ നമ്മള്‍ മുന്നോട്ട് പോകുമ്പോള്‍ സെനറ്റ് ഡെമോക്രാറ്റുകള്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്.'- അദ്ദേഹം പറഞ്ഞു.
ചെലവ് ബില്ലിനെ എതിര്‍ക്കാന്‍ ജെഫ്രീസും മറ്റ് ഉന്നത ഹൗസ് ഡെമോക്രാറ്റുകളും സെനറ്റ് ഡെമോക്രാറ്റുകളോട് അഭ്യര്‍ത്ഥിച്ചു. എട്ട് ഡെമോക്രാറ്റുകളും ഒരു സ്വതന്ത്രനും ഒടുവില്‍ ബില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി വോട്ടെടുപ്പില്‍ ഷുമറിനൊപ്പം ചേര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്