പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവിധ എക്‌സിക്യൂട്ടീവ് ഓർഡറുകൾ കോടതി തടഞ്ഞതിനെ തുടർന്ന് പ്രതികരണവുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലൈൻ ലീവിറ്റ് രംഗത്ത്. ജുഡീഷ്യറി "തെറ്റായി പ്രവർത്തിക്കുകയാണ്" എന്ന് ആണ് അദ്ദേഹം വിമർശിച്ചത്. "നമ്മുടെ രാജ്യത്തെ ചില ജഡ്ജിമാർ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നീതിപീഠത്തിൽ പ്രവർത്തിക്കുന്നു," എന്നാണ് ലീവിറ്റ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്ട് കോടതി ജഡ്ജി ജെയിംസ് ബോസ്ബർഗ് 1798-ലെ Alien Enemies Act പ്രകാരം ട്രംപ് ഭരണകൂടം ട്രെൻ ഡി അരാഗ്വാ സംഘത്തിലെ കുടിയേറ്റക്കാരെ പുറത്താക്കുന്നത് തടഞ്ഞിരുന്നു. എന്നാൽ ഇത് ഉത്തരവായി വന്നതിന് മുമ്പ് തന്നെ കുടിയേറ്റക്കാരുടെ വിമാനം എൽ സാൽവഡോറിലേക്ക് പറന്നുപോയതായി വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതിന് പിന്നാലെ ട്രംപ് ചൊവ്വാഴ്ച ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തി. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ ആണ് "ബോസ്ബർഗിനെ ഉടൻ തന്നെ പുറത്താക്കണം" എന്ന് ട്രംപ് ആവശ്യപ്പെട്ടത്. "നമ്മുടെ രാജ്യത്തെ സുരക്ഷക്ക് തടസമാകുന്ന, നിയമവ്യവസ്ഥയെ മറികടന്ന് പ്രവർത്തിക്കുന്ന ഈ ജഡ്ജിമാരെ നാം സംശയിക്കണം," എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ട്രംപ് ബോസ്ബർഗിന്റെ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ടപ്പോൾ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് ഇത് അപലപിച്ചു. "ഒരു കോടതി വിധിയുമായി പൊരുത്തപ്പെടാത്തതിനാൽ ഒരു ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നത് ശരിയായ സമീപനമല്ല. ഇത് 200 വർഷമായി അംഗീകരിച്ച നിബന്ധനയാണ്" എന്നാണ് റോബർട്സ് പ്രതികരിച്ചത്.
എന്നാൽ ലീവിറ്റ് റോബർട്സിന്റെ അഭിപ്രായത്തെ തള്ളി. "ട്രംപ് സുപ്രീംകോടതിയെ ആദരിക്കുന്നു, പക്ഷേ 'രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന' ജഡ്ജിമാർക്കെതിരെ നീക്കം വേണമെന്നും" അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
അതേസമയം റിപ്പബ്ലിക്കൻ പ്രതിനിധി ബ്രാൻഡൺ ഗിൽ ബോസ്ബർഗിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ചൊവ്വാഴ്ച അവതരിപ്പിച്ചു. "ഈ ജഡ്ജി തന്റെ അധികാരം ദുരുപയോഗം ചെയ്യുകയും രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്തിട്ടുണ്ട്," എന്ന് ഗിൽ അഭിപ്രായപ്പെട്ടു. "വലതുപക്ഷ രാഷ്ട്രീയ ലക്ഷ്യങ്ങൾ തടയാനായി ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന ഒരു തന്ത്രം ഡെമോക്രാറ്റുകൾ നടത്തുന്നുണ്ടെന്ന് വ്യക്തമാണ്," എന്നും ലീവിറ്റ് കൂട്ടിച്ചേർത്തു.
ഇതിനോടൊപ്പം നാടുകടത്തൽ തുടരും എന്നും ലീവിറ്റ് വ്യക്തമാക്കി. ഇപ്പോൾ പ്രത്യേകമായി ഡിപ്പോർട്ടേഷൻ ഫ്ലൈറ്റുകൾ നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും, നിയമപ്രക്രിയ തുടരുമ്പോഴും കൂട്ടത്തോടെ കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരും എന്നും പ്രസിഡന്റിന് വിദേശ ഭീകരരെ നാടുകടത്താൻ അധികാരമില്ലെന്ന ജഡ്ജിയുടെ നിലപാട് അപഹാസ്യമാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്