'500ല്‍ കൂടുതല്‍ മിസ്ഡ് കോള്‍, ഫോണ്‍ സ്വിച്ച് ഓഫ് വരെ ചെയ്തു'; ദ്രാവിഡിനോട് മനസ് തുറന്ന് വൈഭവ്‌

MAY 21, 2025, 7:57 AM

ഐപിഎല്ലിന്റെ ഈ സീസണിലെ അത്ഭുത താരമെന്നു വിളിക്കാവുന്നയാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരനായ ഓപണര്‍ വൈഭവ് സൂര്യവംശി. 

കന്നി സെഞ്ച്വറിയടക്കം നേടി അരങ്ങേറ്റ സീസണില്‍ തന്നെ വൈഭവ് സൂര്യവംശിക്ക് സാധിച്ചിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് താരം വെടിക്കെട്ട് സെഞ്ച്വറി നേടി തിളങ്ങിയത്. ഇപ്പോള്‍ തന്റെ കന്നി സെഞ്ച്വറി നേടിയതിന് ശേഷമുള്ള അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വൈഭവ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ ഇത്ര ചെറിയ പ്രായത്തില്‍ തന്നെ പെട്ടെന്ന് നേടിയ പ്രശസ്തിയും ശ്രദ്ധയും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ചോദ്യത്തിന് മറുപടി നല്‍കവേയായിരുന്നു വൈഭവിന്റെ വെളിപ്പെടുത്തല്‍.

vachakam
vachakam
vachakam

സെഞ്ച്വറി പ്രകടനത്തിന് ശേഷം തിരിച്ചെത്തുമ്പോള്‍ ഫോണില്‍ 500ല്‍ കൂടുതല്‍ മിസ്ഡ് കോളുകളുണ്ടായിരുന്നുവെന്ന് വൈഭവ് തുറന്നുപറഞ്ഞു. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് വരെ ചെയ്തുവെക്കേണ്ടിവന്നെന്നും ദ്രാവിഡിനോട് വൈഭവ് വെളിപ്പെടുത്തി.

'സെഞ്ച്വറിക്ക് ശേഷം 500ലധികം മിസ്ഡ് കോളുകള്‍ ഉണ്ടായിരുന്നു. ഇതോടെ ഞാന്‍ 2-4 ദിവസം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ചു. അതിനുശേഷം ധാരാളം ആളുകള്‍ എന്നെ സമീപിക്കുകയും ചെയ്തു. പക്ഷേ എനിക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. ചുറ്റും അധികം ആളുകള്‍ ഉണ്ടാകുന്നത് എനിക്ക് ഇഷ്ടമല്ല. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമുള്ളതാണ് എനിക്കിഷ്ടം', വൈഭവ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam