റെസ്ലിങ് താരം മൈക്ക് റെയ്ബാക്ക് വാഹനാപകടത്തില്‍ മരിച്ചു 

MAY 19, 2025, 8:37 AM

റെസ്ലിങ് താരം മൈക്ക് റെയ്ബാക്ക് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 63 വയസ്സായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടാകുന്നത്. 

മൈക്ക് സഞ്ചരിച്ച സൈക്കിള്‍ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മാക്‌സ് ജസ്റ്റിസ്, മൈക്ക് ഡയമണ്ട് എന്നീപേരുകളിലാണ് മൈക്ക് റെസ്ലിങ്ങില്‍ അറിയപ്പെട്ടിരുന്നത്. 

ഓള്‍ പ്രോ റെസ്ലിങ് (എപിഡബ്യു)ബൂട്ട് ക്യാമ്പിലാണ് താരം കരിയര്‍ ആരംഭിക്കുന്നത്. അഞ്ച് തവണ എപിഡബ്ല്യു യൂനിവേഴ്‌സല്‍ ചാമ്പ്യനായി.

vachakam
vachakam
vachakam

 ഡബ്യുഡബ്യുഇ യില്‍ മൂന്ന് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ വേര്‍പാടില്‍ എപിഡബ്യു അനുശോചനം അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam