ഡല്‍ഹിയില്‍ കനത്ത ചൂടിന് ശേഷം പൊടിക്കാറ്റും പേമാരിയും; വലഞ്ഞ് ജനങ്ങള്‍

MAY 21, 2025, 12:18 PM

ന്യൂഡല്‍ഹി: കനത്ത ചൂടിന് ശേഷം പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തില്‍ വലഞ്ഞ് ഡല്‍ഹി നിവാസികള്‍. 40 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു ഇന്ന് രാവിലെ വരെ ഡല്‍ഹിയിലെ കാലാവസ്ഥ. വൈകുന്നേരം ആയപ്പോഴേക്കും കനത്ത പൊടിക്കാറ്റും പേമാരിയും ഡല്‍ഹിയേയും പരിസരപ്രദേശങ്ങളേയും പൊതിയുകയായിരുന്നു.  

വൈകുന്നേരം 7:45 നും 8:30 നും ഇടയില്‍ ഡല്‍ഹിയില്‍ മിക്കയിടങ്ങളിലും ശക്തമായ കാറ്റുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മണിക്കൂറില്‍ 41 മുതല്‍ 79 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹരിയാനയിലും പരിസര പ്രദേശങ്ങളിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ഡല്‍ഹിയിലെ കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റത്തിന് കാരണമായത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam