മുക്കാട്ടുകര രാജീവ് ഗാന്ധി സാംസ്‌കാരിക വേദി ക്ലബിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഐക്യത്തിനും, അഖണ്ഡതയ്ക്കും വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച രാഷ്ട്രത്തിന്റെ വീരപുത്രൻ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.
സ്വന്തം അമ്മ ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിര പ്രിയദർശിനി അംഗരക്ഷകരാൽ വെടിയേറ്റ് കിടന്നപ്പോൾ നിശ്ചലമായ രാജ്യത്തിന് കൈപ്പിടിച്ചുയർത്തിയ, ഐ.ടി വിപ്ലവം കൊണ്ടുവന്ന, വോട്ടവകാശം 18 വയസാക്കിയ, വനിത സംവരണം 33% ആക്കിയ, പഞ്ചായത്തിരാജ് നടപ്പിലാക്കിയ ദീർഘവീക്ഷണമുള്ള യുവപ്രധാനമന്ത്രി ശ്രീപെരുംമ്പത്തൂരിൽ ചിന്നഭിന്നമായ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തിന് ബാഷ്പാഞ്ജലികൾ നേർന്നുകൊണ്ട് പുഷ്പങ്ങൾ അർപ്പിച്ചു.
ക്ലബ് പ്രസിഡന്റ് സി.ഡി.സെബീഷ്, സെക്രട്ടറി സി.വി.ഷാജു, ട്രഷറർ ജോൺ.സി.ജോർജ്ജ്, ജെൻസൻ ജോസ് കാക്കശ്ശേരി, കെ.കെ.ശശി, ഇ.വി.വിൽസൻ, ജോൺ.ടി.എ, അഡോൾഫ് റാഫി എന്നിവർ നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്