ന്യൂഡല്‍ഹി: ചാരപ്രവൃത്തി നടത്തിയതിന് പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണമെന്നാണ് വിദേശ കാര്യമന്ത്രാലയം ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ച മുമ്പ് ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു.
ഇന്ത്യയിലെ പാകിസ്ഥാന്‍ നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ അവരുടെ പദവികള്‍ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് കര്‍ശനമായി ഉറപ്പാക്കണമെന്നും വിദേശ കാര്യമന്ത്രാലയം പാകിസ്ഥാന്‍ ഹൈക്കമ്മീഷനോട് ആവശ്യപ്പെട്ടു.
പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെക്കൂടി പുറത്താക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്