ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാന്‍ റോയൽസ് ജയത്തോടെ സീസണ്‍ അവസാനിപ്പിച്ചപ്പോള്‍ അപൂര്‍വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍.
രാജസ്ഥാന് വേണ്ടി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമായ സഞ്ജു ഇന്നലെ രാജസ്ഥാന്‍ കുപ്പായത്തില്‍ 4000 റണ്‍സ് പിന്നിട്ടു. ഇന്നലെ ചെന്നൈക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 15 റണ്‍സ് കൂടിയായിരുന്നു 4000 റണ്‍സെന്ന നാഴിക്കല്ല് പിന്നിടാന്‍ സഞ്ജുവിന് വേണ്ടിയിരുന്നത്.
31 പന്തില്‍ 41 റണ്‍സെടുത്ത സഞ്ജു വൈഭവ് സൂര്യവംശിക്കൊപ്പം രണ്ടാം വിക്കറ്റില്‍ നിര്‍ണായക കൂട്ടുകെട്ടിലും പങ്കാളിയായി.
രാജസ്ഥാന്‍ ജേഴ്സിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമായ സഞ്ജു രണ്ടാം സ്ഥാനത്തുള്ള ജോസ് ബട്‌ലറെ(3055) ബഹുദൂരം പിന്നിലാക്കിയിരുന്നു. ഈ സീസണില്‍ കൊല്‍ക്കത്തയെ നയിച്ച അജിങ്ക്യാ രഹാനെയാണ്(2810) രാജസ്ഥാന്‍ ജേഴ്സിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള മൂന്നാമത്തെ ബാറ്റര്‍.
ഷെയ്ന്‍ വാട്സണ്‍(2372), യശസ്വി ജയ്സ്വാള്‍(2166), റിയാന്‍ പരാഗ്(1563), രാഹുല്‍ ദ്രാവിഡ്(1276), സ്റ്റീവ് സ്മിത്ത്(1070), യൂസഫ് പത്താന്‍(1011), ഷിമ്രോണ്‍ ഹെറ്റ്മെയര്‍(953) എന്നിവരാണ് രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആദ്യ പത്ത് ബാറ്റര്‍മാര്‍. ഐപിഎല്ലില്‍ ഒരു ടീമിനായി മാത്രം 4000ല്‍ അധികം റണ്‍സ് നേടുന്ന ലോകത്തിലെ ഏഴാമത്തെ ബാറ്റററുമാണ് സഞ്ജു സാംസൺ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്