മാഞ്ചസ്റ്റർ സിറ്റിക്കായി ഇത്തിഹാദ് മൈതാനത്ത് 142ാമത്തെയും അവസാനത്തെ ലീഗ് മത്സരവും കളിച്ച് കെവിൻ ഡി ബ്രൂയിൻ എന്ന ബെൽജിയൻ ഇതിഹാസം പടിയിറങ്ങുന്നു.
കഴിഞ്ഞ ഒരു ദശകമായി സിറ്റിയുടെ മധ്യനിരയിലെ കരുത്തായ 33കാരനെ നിറകണ്ണുകളോടെയാണ് സഹതാരങ്ങൾ യാത്രയാക്കിയത്. പ്രീമിയർ ലീഗിൽ ബേൺമൗത്തിനെിതിരെ 3-1 ന്റെ വിജയം സമ്മാനിച്ചാണ് ഈ ബെൽജിയൻ സൂപ്പർ താരം പടിയിറങ്ങുന്നത്.
മത്സരത്തിന്റെ 14, 38, 89 മിനുറ്റുകളിലാണ് സിറ്റി ഗോൾ കണ്ടെത്തിയത്. ഉമർ മാർമോഷ്, ബെർണാഡോ സിൽവ, നികോ ഗോൺസാലസ് എന്നിവരാണ് സിറ്റിക്ക് വേണ്ടി വല കുലുക്കിയത്. അവസാന മത്സരത്തിന് ശേഷം കെവിൻ ഡി ബ്രൂയിന് സഹതാരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി. നിറകണ്ണുകളോടെ 'ദുഖകരമായ ദിവസം' എന്നാണ് പെപ് ഗാർഡിയോള വിശേഷിപ്പിച്ചത്.
ഇതിനിടെ കെവിന്‍ ഡി ബ്രൂയിന്റെ പ്രതിമ സിറ്റിയുടെ സ്റ്റേഡിയമായ അല്‍ ഇത്തിഹാദിന് മുന്നില്‍ സ്ഥാപിക്കാനൊരുങ്ങി ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. താരത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ ഒരുക്കുക.
പ്രതിമ നിര്‍മാണത്തിലാണെന്നും വൈകാതെ അത് സ്റ്റേഡിയത്തിന് മുന്നില്‍ മൈക്ക് സമ്മര്‍ബീ, ഫ്രാന്‍സിസ് ലീ, കോളിന്‍ ബെല്‍ എന്നിവരുള്‍പ്പെടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ക്ലബ് ഇതിഹാസ താരങ്ങള്‍ക്കൊപ്പം സ്ഥാപിക്കുമെന്നും മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ് അധികൃതര്‍ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്