മുംബയ് : പാകിസ്ഥാനെ ഒറ്റപ്പെടുത്താനായി ഈ വർഷം ഒക്ടോബറിൽ ആതിഥ്യം വഹിക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് ഇന്ത്യ പിന്മാറുമെന്ന വാർത്തകൾ തള്ളി ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത്ത് സൈക്കിയ.
പാകിസ്ഥാനുമായുള്ള മത്സരം ഒഴിവാക്കാനും പാകിസ്ഥാനിൽ നിന്നുള്ള ഒരു മന്ത്രി അദ്ധ്യക്ഷനായിരിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് നഷ്ടമുണ്ടാക്കാനുമായി ഇന്ത്യ ടൂർണമെന്റിൽ നിന്നേ പിന്മാറുകയാണെന്ന് ഇന്നലെ പേരുവെളിപ്പെടുത്താത്ത ബി.സി.സി.ഐ ഭാരവാഹിയെ ഉദ്ധരിച്ച് ചില മാദ്ധ്യമങ്ങളാണ് വാർത്ത നൽകിയത്. എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ കഴമ്പില്ലെന്ന് സൈക്കിയ പറഞ്ഞു.
പാകിസ്ഥാൻ മന്ത്രിയായ മൊഹ്‌സിൻ നഖ്‌വിയാണ് ഇപ്പോൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റേയും പാക് ക്രിക്കറ്റ് ബോർഡിന്റെയും തലവൻ. ജയ് ഷാ ഐ.സി.സി പ്രസിഡന്റായ ഒഴിവിലാണ് നഖ്‌വി എ.സി.സി പ്രസിഡന്റായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്