ഐപിഎല്‍ 2025 കലാശപ്പോരാട്ടത്തിന് അഹമ്മദാബാദ് വേദിയാകുമെന്ന് റിപ്പോർട്ട്. എലിമിനേറ്റർ, ക്വാളിഫയർ 1 മത്സരങ്ങൾ ഹൈദരാബാദിന് പകരം പഞ്ചാബിൽ നടക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ക്വാളിഫയർ 2, ഫൈനൽ മത്സരങ്ങൾ അഹമ്മദാബാദിലും നടക്കും.
അതേസമയം ബെംഗളൂരു – ഹൈദരാബാദ് മത്സരത്തിന്റെ വേദിയിലും മാറ്റം ഉണ്ട്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരം ലക്നൗവിൽ ആയിരിക്കും മത്സരം നടക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വെള്ളിയാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ അവസാന ഹോം മത്സരമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്