ഷിക്കാഗോ മലയാളി അസോസിയേഷൻ വീൽ ചെയർ വിതരണം ചെയ്തു

MAY 21, 2025, 9:52 AM

തൃശൂർ: ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വീൽ ചെയർ നൽകി. തൃശൂർ മരത്താക്കര പ്രൊവിഡൻസ് ഓൾഡ് ഏജ് ഹോമിലെ രണ്ട് അന്തേവാസികൾക്കാണ് വീൽ ചെയറുകൾ നൽകിയത്. 

ക്ലാരിസ്റ്റ് സിസ്റ്റേഴ്‌സ് നടത്തുന്ന ഈ സ്ഥാപനത്തിൽ പതിനെട്ട് അന്തേവാസികളാണുള്ളത്. അശരണരും നിരാലംബരുമായ എൺപതു വയസ്സിനു മുകളിൽ പ്രായമുള്ള അന്തേവാസികൾക്ക് താമസവും ഭക്ഷണവും ആവശ്യമായ പരിചരണവും നൽകി അവരെ ചേർത്ത് പിടിക്കുന്ന സിസ്റ്റേഴ്‌സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് വീൽ ചെയറുകൾ നൽകിക്കൊണ്ട് ഷിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി കമ്മിറ്റി ചെയർമാൻ ജോൺസൻ കണ്ണൂക്കാടൻ പറഞ്ഞു.

അർഹരായവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്നും അത് തുടരുമെന്നും ചാരിറ്റി കമ്മിറ്റി അംഗങ്ങളായ മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

പ്രൊവിഡൻസ് ഹോം മദർ സുപ്പീരിയർ, സിസ്റ്റേഴ്‌സ്, അന്തേവാസികൾ എന്നിവരുൾപ്പെടെ നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു.

ബിജു മുണ്ടക്കൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam