ഡൽഹി ക്യാപിറ്റൽസിനെതിരായ സെഞ്ചുറിയോടെ ഐപിഎൽ ഓറഞ്ച് ക്യാപ്പിനുള്ള പോരിൽ ഒന്നാം സ്ഥാനത്തെത്തി ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ.
ഇന്നലെ 61 പന്തിൽ 108 റൺസാണ് സായ് അടിച്ചെടുത്തത്. 12 മത്സരങ്ങൾ പൂർത്തിയാക്കിയ സായ് 617 റൺസാണ് ഇതുവരെ അടിച്ചെടുത്തത്. ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയും ഇതിൽ ഉൾപ്പെടും. 156.99 സ്‌ട്രൈക്ക് റേറ്റിലും 56.09 ശരാശരിയിലുമാണ് ഇത്രയും റൺസ് അടിച്ചെടുത്തത്. പുറത്താവാതെ നേടിയ 108 റൺസാണ് ഉയർന്ന സ്‌കോർ.
ഗുജറാത്തിന്റെ തന്നെ ശുഭ്മാൻ ഗില്ലാണ് രണ്ടാം സ്ഥാനത്ത്. സായിക്ക് 18 റൺസ് പിറകിലാണ് ഗിൽ. 12 മത്സരങ്ങളിൽ 601 റൺസാണ് ഗിൽ നേടിയത്. ഇന്നലെ ഡൽഹിക്കെതിരെ പുറത്താവാതെ നേടിയ 93 റൺസാണ് ഉയർന്ന സ്‌കോർ. 60.10 ശരാശരിയും 115.696 സ്‌ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്. ഡൽഹി ഗുജറാത്ത് മത്സരം തുടങ്ങുന്നതിന് മുമ്പ് രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്‌സ്വാളായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ ഗില്ലും സായിയും മുന്നോട്ട് വന്നതോടെ ജയ്‌സ്വാൾ മൂന്നാമതായി. 13 മത്സരങ്ങളിൽ നിന്ന് 523 റൺസാണ് ജയ്‌സ്വാൾ നേടിയത്. ആറ് അർധ സെഞ്ചുറികൾ നേടിയ താരത്തിന്റെ ഉയർന്ന സ്‌കോർ 75 റൺസാണ്.
മുംബൈ ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവ് നാലാമത്. 12 മത്സരം പൂർത്തിയാക്കിയ താരം 510 റൺസാണ് നേടിയത്. 58 റൺസാണ് ഉയർന്ന സ്‌കോർ. റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിന്റെ വിരാട് കോഹ്ലി നാലാം സ്ഥാനത്ത്. 11 മത്സരങ്ങളിൽ 505 റൺസ്. പുറത്താവാതെ നേടിയ 73 റൺസാണ് ഉയർന്ന സ്‌കോർ. ഗുജറാത്തിന്റെ ജോസ് ബട്‌ലർ 500 റൺസുമായി ആറാമതുണ്ട്. ഡൽഹി ക്യാപിറ്റൽസിന്റെ കെ.എൽ. രാഹുൽ ഏഴാമതുണ്ട്. ഇന്നലെ ഗുജറാത്തിനെതിരെ സെഞ്ചുറി നേടിയ താരം ഇതുവരെ 11 മത്സരങ്ങളിൽ നിന്ന് 493 റൺസാണ് സ്വന്തമാക്കിയത്.
പഞ്ചാബ് കിഗംസിന്റെ താരങ്ങളായ പ്രഭ്‌സിമ്രാൻ സിംഗ് (458), ശ്രേയസ് അയ്യർ (435), ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ നിക്കോളാസ് പുരാൻ (410) എന്നിവർ യഥാക്രമം എട്ട് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്