കിരീടമുറപ്പിച്ച ബാഴ്‌സലോണ വിയ്യാറയലിനോട് തോറ്റു

MAY 20, 2025, 3:50 AM

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കിരീടമുറപ്പിച്ച ബാഴ്‌സലോണയ്ക്ക് സീസണിലെ 37-ാമത് മത്സരത്തിൽ തോൽവി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിയ്യാറയലാണ് ബാഴ്‌സയെ തോൽപ്പിച്ചത്. നാലാം മിനിട്ടിൽ അയോസെ പെരെസിലൂടെ വിയ്യാറയലാണ് ബാഴ്‌സയുടെ തട്ടകത്തിൽ ആദ്യം മുന്നിലെത്തിയത്.

38-ാം മിനിട്ടിൽ ലാമിൻ യമാലും 45+5 -ാം മിനിട്ടിൽ ഫെർമിൻ ലോപ്പസും നേടിയ ഗോളുകൾക്ക് ആദ്യ പകുതിയിൽ ബാഴ്‌സ മുന്നിട്ടുനിന്നിരുന്നു. എന്നാൽ 50-ാം മിനിട്ടിൽ സാന്റി കൊമേസേനയും 80-ാം മിനിട്ടിൽ താജോൺ ബുക്കാനനും നേടിയ ഗോളുകൾക്ക് വിയ്യാറയൽ വിജയം കണ്ടു. 

കഴിഞ്ഞ മത്സരത്തോടെ ചാമ്പ്യൻപട്ടം നേടിക്കഴിഞ്ഞ ബാഴ്‌സയുടെ സീസണിലെ ആറാമത്തെ തോൽവിയാണിത്. അടുത്തയാഴ്ച അത്‌ലറ്റിക് ക്‌ളബുമായാണ് ബാഴ്‌സയുടെ സീസണിലെ അവസാന മത്സരം.

vachakam
vachakam
vachakam

37 മത്സരങ്ങളിൽ നിന്ന് 81 പോയിന്റാണ് റയലിനുള്ളത്. ബാഴ്‌സയ്ക്ക് 85 പോയിന്റും. റയൽ ബെറ്റിസിനെ 4-1ന് തോൽപ്പിച്ച് 73 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാമതുണ്ട്. അടുത്തയാഴ്ച റയൽ അവസാനമത്സരത്തിൽ സോസിഡാഡിനെയും അത്‌ലറ്റിക്കോ ജിറോണയേയും നേരിടും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam