ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മദ്യപാനം നിർത്തി. തൽക്കാലം മദ്യപാനം നിർത്തിയതായി ബെൻ സ്റ്റോക്സ് തന്നെ യാണ് ഒരു പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തിയത്. ജനുവരി 2 മുതൽ ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
തുടയുടെ പിന്‍ഭാഗത്തെ മസിലുകള്‍ക്ക് പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ബെൻ സ്റ്റോക്സ് ഏകദേശം ആറ് മാസമായി കളിക്കളത്തിന് പുറത്താണ്.
ഡിസംബറിൽ ന്യൂസിലൻഡ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെ 33 കാരനായ ബെൻ സ്റ്റോക്സിന് പരിക്കേറ്റു. മത്സരത്തിന് നാലോ അഞ്ചോ ദിവസം മുമ്പ് മദ്യപിച്ചതാകാം പരിക്കിന് കാരണമെന്ന് അദ്ദേഹം സംശയിക്കുന്നു.
"ആദ്യത്തെ ഗുരുതര പരുക്കിന് ശേഷം, ഇത് എങ്ങനെ സംഭവിച്ചു എന്ന് ആലോചിച്ചു. നാലഞ്ച് ദിവസം മുമ്പ് മദ്യപിച്ചിരുന്നു, അത് പരുക്കിന് കാരണമായോ എന്നാണ് സംശയം. മദ്യപിക്കുന്നത് ഫിറ്റ്നസിന് ഗുണം ചെയ്യില്ലെന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ജീവിതശൈലി മാറ്റേണ്ടത് അത്യാവശ്യമായിരുന്നു." സ്റ്റോക്സ് പോഡ്കാസ്റ്റില്‍ പറഞ്ഞു. പരുക്ക് പൂര്‍ണമായും ഭേദമായി, കളിക്കളത്തിലേക്ക് തിരിച്ചെത്തും വരെ മദ്യപിക്കില്ലെന്നാണ് ബെന്‍ സ്റ്റോക്സിന്റെ നിലപാട്.
"ഞാൻ എന്നന്നേക്കുമായി മദ്യം ഉപേക്ഷിച്ചുവെന്ന് പറയാൻ കഴിയില്ല, പക്ഷേ ജനുവരി രണ്ട് മുതൽ ഞാൻ ഒരു തുള്ളി മദ്യവും കുടിച്ചിട്ടില്ല. പരുക്കിൽ നിന്ന് മുക്തി നേടുകയും കളിക്കളത്തിലേക്ക് തിരിച്ചുവരികയും ചെയ്യുന്നതുവരെ കുടിക്കില്ലെന്ന് ഞാൻ പ്രതിജ്ഞ ചെയ്തു." അദ്ദേഹം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്