ഐ.പി.എല്ലിൽ അപൂർവ്വ നേട്ടവുമായി ശ്രേയസ് അയ്യർ

MAY 20, 2025, 8:08 AM

ഐ.പി.എല്ലിൽ അപൂർവമായൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർ. പഞ്ചാബ് സീസണിൽ പ്ലേ ഓഫ് യോഗ്യത നേടിയതോടെയാണ് ശ്രേയസ് പുതുചരിത്രം കുറിച്ചിരിക്കുന്നത്. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഞ്ചാബ് അവസാന നാലിലെത്തുന്നത്. ഇതോടെ ക്യാപ്ടനെന്ന രീതിയിൽ മൂന്ന് ടീമുകളെ പ്ലേ ഓഫിൽ എത്തിച്ചുവെന്ന റെക്കോർഡ് ശ്രേയസിനെ തേടിയെത്തി.

2020ൽ ഡൽഹി ക്യാപിറ്റൽസിനെ പ്ലേ ഓഫിലേക്ക് എത്തിക്കാൻ ശ്രേയസിന് സാധിച്ചിരുന്നു. അന്ന് ഫൈനൽ വരെ എത്തിയ ഡൽഹി മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെടുകയായിരുന്നു. എന്നാൽ, 2020ൽ കൈവിട്ട കിരീടം 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ ശ്രേയസ് നേടിയെടുത്തു. ഇതിന് പിന്നാലെയാണ് പഞ്ചാബിനൊപ്പമുള്ള നേട്ടം. 26.75 കോടി രൂപയ്ക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് മെഗാതാരലേലത്തിൽ ടീമിലെത്തിച്ചത്.

ഇത്രയും നേട്ടങ്ങൾ കൊയ്ത ഒരു താരത്തെ കൊൽക്കത്തയുടെ കിരീടനേട്ടത്തിൽ വേണ്ടത്ര പരിഗണന നൽകിയില്ലെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ഇതിഹാസ ബാറ്ററുമായ സുനിൽ ഗവാസ്‌കർ. കൊൽക്കത്തയുടെ കിരീടത്തിന്റെ മുഴുവൻ ക്രെഡിറ്റും ഗൗതം ഗംഭീറിലേക്ക് ചുരുങ്ങിയതും ഗവാസ്‌കർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

'കഴിഞ്ഞ സീസണിലെ ഐ.പി.എൽ കിരീടനേട്ടത്തിന് പിന്നാലെ അർഹിച്ച അംഗീകാരം ശ്രേയസിന് ലഭിച്ചില്ല. മറ്റൊരാൾക്കായിരുന്നു അത് ലഭിച്ചത്. മൈതാനത്ത് എന്തെല്ലാം നടക്കണമെന്നതിൽ നായകൻ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. അല്ലാതെ ഡഗൗട്ടിലിരിക്കുന്ന ഒരു വ്യക്തിക്കല്ല ഉത്തരവാദിത്തം. ഈ വർഷം, അർഹതപ്പെട്ട അഭിനന്ദനം ശ്രേയസിനെ തേടിയെത്തിയിരിക്കുന്നു. നോക്കു, റിക്കി പോണ്ടിങ്ങാണ് പഞ്ചാബിന്റെ പരിശീലകൻ, പോണ്ടിങ്ങിന് മുഴുവൻ അംഗീകാരവും കൊടുക്കുന്നില്ല എന്നതും ഇവിടെ കാണാണ്ടേതുണ്ട്,' ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിനോട് വ്യക്തമാക്കി.

തന്റെ ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണിലൂടെയാണ് ശ്രേയസ് കടന്നുപോകുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്‌വെക്കുകയും ഇന്ത്യയ്ക്കായി ഏറ്റവുമധികം റൺസ് നേടുകയും ചെയ്തു. അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് 243 റൺസായിരുന്നു വലം കയ്യൻ ബാറ്ററുടെ സമ്പാദ്യം. ഐ.പി.എല്ലിൽ ഇതിനോടകം 12 കളികളിൽ നിന്ന് 435 റൺസും ശ്രേയസ് നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam