ഹൈദരാബാദിനോട് തോറ്റ ലക്‌നൗവിന്റെ പ്‌ളേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു

MAY 19, 2025, 10:56 PM

ലക്‌നൗ: സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരായ ഐ.പി.എൽ മത്സരത്തിൽ 10 റൺസിന് തോറ്റതോടെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ പ്‌ളേഓഫ് പ്രതീക്ഷകൾ അവസാനിച്ചു. നേരത്തേ പുറത്താകൽ ഉറപ്പിച്ചിരുന്ന ഹൈദരാബാദ് ഇന്നലെ ലക്‌നൗ നൽകിയ 206 റൺസ് ലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കേയാണ് മറികടന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്‌നൗ സൂപ്പർ ജയന്റ്‌സ് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി. അർദ്ധസെഞ്ച്വറികൾ നേടിയ ഓപ്പണർമാരായ മിച്ചൽ മാർഷും (65), എയ്ഡൻ മാർക്രമും (61), 45 റൺസ് നേടിയ നിക്കോളാസ് പുരാനും ചേർന്നാണ് ലക്‌നൗവിനെ ഈ സ്‌കോറിലേക്ക് എത്തിച്ചത്.

മറുപടിക്കിറങ്ങിയ ഹൈദരാബാദിന് ഓപ്പണർ അഥർവ തയ്‌ദേയെ (13) തുടക്കത്തിലേ നഷ്ടമായെങ്കിലും അഭിഷേക് ശർമ്മ(59), ഇഷാൻ കിഷൻ (35), ഹെന്റിച്ച്ക്‌ളാ സൻ (47), കാമിന്ദു മെൻഡിസ് (32 നോട്ടൗട്ട്) എന്നിവരുടെ കൂട്ടായ പരിശ്രമം വിജയത്തിലേക്ക് നയിച്ചു.
ടോസ് കിട്ടിയില്ലെങ്കിലും തകർപ്പൻ തുടക്കമാണ് മാർഷും മാർക്രമും ചേർന്ന് ലക്‌നൗവിന് നൽകിയത്.

vachakam
vachakam
vachakam

10.3 ഓവറിൽ 115 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. ആദ്യ ആറോവർ പവർപ്‌ളേയിൽ 69 റൺസ് നേടി. പിന്നാലെ മാർഷ് സീസണിലെ തന്റെ അഞ്ചാം അർദ്ധസെഞ്ച്വറിയിലെത്തി. 28 പന്തുകളാണ് ഓസീസ് താരത്തിന് ഇതിനായി വേണ്ടിവന്നത്. ഒൻപത് ഓവർ പൂർത്തിയായപ്പോൾ ടീം നൂറിലെത്തി. ഒപ്പം മാർക്രം അർദ്ധസെഞ്ച്വറിയിലും. 28 പന്തുകളാണ് ദക്ഷിണാഫ്രിക്കൻ താരത്തിനും അർദ്ധസെഞ്ച്വറി തികയ്ക്കാൻ വേണ്ടിവന്നത്.

11-ാം ഓവറിൽ ഹർഷ് ദുബെ മാർഷിനെ മടക്കി അയച്ച് സഖ്യം പൊളിച്ചു. അടുത്ത ഓവറിൽ ഇശാൻ മലിംഗയ്ക്ക് റിട്ടേൺ ക്യാച്ച് നൽകി ലക്‌നൗ നായകൻ റിഷഭ് പന്ത് (7) കൂടാരം കയറി. 16-ാം ഓവറിൽ ഹർഷൽ പട്ടേലാണ് മാർക്രമിന് മടക്ക ടിക്കറ്റ് നൽകിയത്. 

ആയുഷ് ബദോനി(3) പുറത്തായതിനെ തുടർന്ന് നിക്കോളാസ് പുരാൻ ഒരറ്റത്ത് പൊരുതി. പുരാൻ, അബ്ദുൽ സമദ്(3), ശാർദൂൽ താക്കൂർ(4) എന്നിവർ അവസാന ഓവറിൽ അടുത്തടുത്ത പന്തുകളിൽ മടങ്ങി. പുരാനും ശാർദൂലും റൺഔട്ടാവുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam