ടി20 ലോകകപ്പ്: വെസ്റ്റിൻഡീസ് സൂപ്പർ എട്ടിൽ

FEBRUARY 15, 2026, 10:12 PM

മുംബയ്: ട്വന്റി20 ലോകകപ്പിൽ ഇത്തവണ സൂപ്പർ എട്ട് റൗണ്ട് ഉറപ്പിക്കുന്ന ആദ്യ ടീമായി വെസ്റ്റിൻഡീസ്. ഇന്നലെ നോപ്പാളിനെ 9 വിക്കറ്റിന് കീഴടക്കി ഗ്രൂപ്പ് സിയിൽ തുടർച്ചയായ മൂന്നാം വിജയം നേടിയാണ് വെസ്റ്റിൻഡീസ് സൂപ്പർ എട്ടിലേക്ക് ആദ്യമേ തന്നെ ടിക്കറ്റെടുത്തത്.

മുംബയ്യിലെ വാങ്കഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 133 റൺസാണ്. മറുപടിക്കിറങ്ങിയ വെസ്റ്റിൻഡീസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15.2 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (134/1).

അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ ഷായ് ഹോപ്പും (പുറത്താകാതെ 44 പന്തിൽ 61),  ഷിമ്രോൺ ഹെറ്റ്മേയറും (പുറത്താകാതെ 32 പന്തിൽ 46) ചേർന്ന് അനായാസം വിൻഡീസിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. ബ്രാണ്ടൻ കിംഗിന്റെ (22) വിക്കറ്റാണ് വിൻഡീസിന് നഷ്ടമായത്.

vachakam
vachakam
vachakam

നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ ദിപേന്ദ്ര സിംഗ് അയിരെയാണ് (47 പന്തിൽ 58) നേപ്പാളിന്റെ ടോപ് സ്‌കോററായത്. ദിപേന്ദ്രയെക്കൂടാതെ 15 പന്തിൽ 26 റൺസ് നേടിയ വാലറ്റക്കാരൻ സോംപാൽ കാമിക്ക് മാത്രമാണ് നേപ്പാൾ നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ.

4 വിക്കറ്റ് നേടിയ ജാസൺ ഹോൾഡറാണ് നേപ്പാൾ ബാറ്റിംഗ് നിരയെ തകർക്കാൻ നേതൃത്വം നൽകിയത്.

കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച വിൻഡീസ് ആറ് പോയിന്റ് നേടിയാണ് സൂപ്പർ 8 റൗണ്ട് ഉറപ്പിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ നേപ്പാൾ ടൂർണമെന്റിൽ നിന്ന് പുറത്തായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam