ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയടക്കമുള്ള പ്രധാന പ്രതികളെ ആരെയും ചോദ്യം ചെയ്തില്ല, അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

APRIL 18, 2026, 10:40 PM

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം നിലച്ചു.ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാര്‍ അടക്കമുള്ള കേസിലെ പ്രധാന പ്രതികള്‍ ആരെയും ഇതുവരെ ഇഡി ചോദ്യം ചെയ്തിട്ടില്ല. 

അതേസമയം, കേസ് അന്വേഷിച്ചിരുന്ന ഇഡി അഡി. ഡയറക്ടറെ സ്ഥലം മാറ്റുകയും ചെയ്തു.അഡി. ഡയറക്ടര്‍ അശുഘോയലാണ് അലഹബാദിലേക്ക് മാറിയത്. പുതിയ ഉദ്യോഗസ്ഥൻ ഇതുവരെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണം തുടങ്ങിയിട്ടില്ല.

ജനുവരിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഇതുവരെ ഇഡി ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മുരാരി ബാബു അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡി അന്വേഷണം നിലച്ചതിനൊപ്പം തന്നെ എസ്‍ഐടി അന്വേഷണവും ഇഴയുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam