തിരുവനന്തപുരത്തെ വാഹനാപകടത്തിൽ മണിയൻ പിള്ള രാജുവിന് ക്ലീൻ ചിറ്റ്; അപകടം നടന്ന സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

APRIL 18, 2026, 10:54 PM

തിരുവനന്തപുരം: തിരുവനന്തപുരത്തെ വാഹനാപകടത്തിൽ മണിയൻ പിള്ള രാജുവിന് ക്ലീൻ ചിറ്റ്.അപകടം നടന്ന സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന മെഡിക്കൽ റിപ്പോർട്ടിന് പിന്നാലെയാണ് കുറ്റം ഒഴിവാക്കിയത്.

കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രി പത്തുമണിയോടെയാണ് വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെ മണിയന്‍പിള്ള രാജുവിന്‍റെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടാവുന്നത്.ഇതിന് പിന്നാലെ മണിയൻപിള്ള രാജുവിൻ്റെ വാഹനം നിർത്താതെ പോകുന്നത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് സാരമായ പരിക്കേറ്റിരുന്നു.

അതേസമയം, ഭയന്ന് പോയതിനാലാണ് താൻ കാർ നിർത്താതെ പോയതെന്നും ബൈക്ക് കാറിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നുമാണ് അന്ന് മണിയൻപിള്ള രാജു പ്രതികരിച്ചത്. വിവാദമായതോടെ പിറ്റേദിവസം രാജു നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam