ഫ്രഞ്ച് മുന്നേറ്റനിര താരം ഹ്യൂഗോ എക്കിറ്റിക്കെയ്ക്ക് ജൂണിൽ നടക്കുന്ന ലോകകപ്പ് നഷ്ടമാവും. ചാംപ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനൽ മൽസരത്തിലാണ് എക്കിറ്റിക്കെയ്ക്ക് പരിക്കേറ്റത്.
പി.എസ്.ജിയ്‌ക്കെതിരേ ആൻഫീൽഡിൽ നടന്ന രണ്ടാം പാദ മൽസരത്തിന്റെ 27-ാം മിനിറ്റിൽ, കാൽ വഴുതി വീണാണ് ഫ്രഞ്ച് സ്‌ട്രൈക്കറുടെ വലതുകാലിന് പരിക്കേറ്റത്. കളിക്കളത്തിൽ വച്ച് വൈദ്യസഹായം നൽകിയെങ്കിലും കളിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ സ്ട്രച്ചറിലാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്. ലോകകപ്പിന് ഒരുങ്ങുന്ന ഫ്രാൻസിന് എക്കിറ്റിക്കെയുടെ പരിക്ക് വലിയ ആശങ്കയാണ്.
കഴിഞ്ഞ മാസം ബ്രസീലിനെതിരെ ഫ്രാൻസ് 2-1ന് ജയിച്ച മൽസരത്തിൽ താരം ഗോൾ നേടിയിരുന്നു. അടുത്ത സീസണിലെ ചാംപ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ശ്രമിക്കുന്ന ലിവർപൂളിനും പരിക്ക് കനത്ത തിരിച്ചടിയാവും. കഴിഞ്ഞ ജൂലൈയിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിൽനിന്ന് 69 ദശലക്ഷം പൗണ്ടിന് ലിവർപൂളിലെത്തിയ എക്കിറ്റിക്കെ, ഈ സീസണിൽ എല്ലാ മൽസരങ്ങളിൽ നിന്നുമായി 17 ഗോളുകൾ നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
