വാല്‍പാറ വാഹനാപകടം:   ട്രാവലറിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം

APRIL 18, 2026, 11:30 PM

വാല്‍പാറ:   വാല്‍പാറ ദുരന്തത്തിന്റെ കാരണം വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്‌നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ചുരത്തിലെ പതിമൂന്നാം വളവില്‍ വെച്ചായിരുന്നു വാഹനം താഴ്ചയിലേക്ക് വീണത്. ചുരത്തിലെ ഇരുപത്തിയേഴ് വളവുകള്‍ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി തകരാറിലാകാമെന്നും കരുതുന്നു. 

പൂര്‍ണ്ണമായി കെട്ടിയൊരുക്കിയ സംരക്ഷണഭിത്തി ഇവിടെയുണ്ടായിരുന്നില്ല. ചെറിയൊരു കല്‍ഭിത്തി മാത്രമെ ഉണ്ടായിരുന്നുള്ളൂ.

vachakam
vachakam
vachakam

ഫസ്റ്റ് ഗിയറിലും സെക്കന്റ് ഗിയറിലും മാറ്റിയിട്ട് വാഹനം ഇറങ്ങിയ സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് നേരെ കോണ്‍ഗ്രീറ്റ് തൂണില്‍ ഇടിക്കുകയും കൊക്കയിലേക്ക് പതിച്ചതുമാകാമെന്നാണ് നിഗമനം.

കല്‍ഭിത്തി തകര്‍ത്ത് 800 അടി താഴ്ചയിലേക്ക് വാന്‍ വീഴുകയായിരുന്നു. പാറയിടുക്കില്‍ അഞ്ച് തവണ വാഹനം മറിഞ്ഞെന്നും ചിന്നഭിന്നമായ വാഹന അനശിഷ്ടങ്ങളാണ് റോഡില്‍ പതിച്ചതെന്നുമാണ് വിവരം.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam