സുബ്രത പോൾ വിരമിച്ചു

DECEMBER 10, 2023, 12:06 PM

ഇന്ത്യൻ ഫുട്‌ബോൾ ഗോൾകീപ്പറായ സുബ്രതപോൾ വിരമിച്ചു. തന്റെ 16 വർഷത്തെ കരിയറിന് അവസാനം കുറിച്ചതായി സുബ്രത പോൾ അറിയിച്ചു. അർജുന അവാർഡ് ജേതാവ് രാജ്യത്തിനായി 67 തവണ കളിച്ചിട്ടുണ്ട്.

ഞാൻ നടത്തിയ യാത്രയിൽ അഭിമാനം ഉണ്ടെന്നും, ഒപ്പം മനോഹരമായ ഗെയിം ഉപേക്ഷിക്കുന്നതിന്റെ സങ്കടം ഉണ്ടെന്നും സുബ്രത പോൾ വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു. എല്ലാറ്റിലുമുപരിയായി, ഫുട്‌ബോൾ എനിക്ക് നൽകിയ അവിശ്വസനീയമായ അവസരങ്ങൾക്കും അനുഭവങ്ങൾക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കീഴിൽ നീണ്ടകാലം ഇന്ത്യൻ ദേശീയ ടീമിന്റെ ഗോൾകീപ്പറായിരുന്നു സുബ്രത. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, പൂനെ എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പൂർ എഫ്‌സി, ഹൈദരാബാദ് എഫ്‌സി എന്നീ ക്ലബുകളെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

2014ൽ, മുൻ ഡാനിഷ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ എഫ്‌സി വെസ്റ്റ്‌സ്‌ജെല്ലാൻഡിൽ ചേർന്നപ്പോൾ യൂറോപ്യൻ ടീമിനായി സൈൻ ചെയ്യുന്ന ആദ്യ ഇന്ത്യൻ ഗോൾകീപ്പറായി അദ്ദേഹം മാറി, പക്ഷേ അവരുടെ സീനിയർ ടീമിലേക്ക് എത്തിയില്ല.

2008ൽ എഎഫ്‌സി ചലഞ്ച് കപ്പ്, മൂന്ന് തവണ നെഹ്‌റു കപ്പ് (2007, 2009, 2012), 2016 സാഫ് സുസുക്കി കപ്പ്, 2017ൽ ത്രിരാഷ്ട്ര കപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു സുബ്രത.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam