ടി20 ലോകകപ്പിനുള്ള ശ്രീലങ്കയുടെ പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചു, ദാസുൻ ഷനക ക്യാപ്ടൻ

DECEMBER 20, 2025, 6:27 AM

2026 ടി20 ലോകകപ്പിനുള്ള ശ്രീലങ്കയുടെ 25 അംഗ പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ചരിത് അസലങ്കയെ മാറ്റി മുൻ നായകൻ ദാസുൻ ഷനകയെ ക്യാപ്ടനായി വീണ്ടും നിയമിച്ചതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം.

ഇന്ത്യയിലും ശ്രീലങ്കയിലുമായി ടൂർണമെന്റ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഈ നിർണ്ണായക തീരുമാനം.
പ്രമോദ്യ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷൻ പാനൽ,

അസലങ്കയുടെ സമീപകാലത്തെ മോശം ഫോമും ഷനകയുടെ മുൻ ലോകകപ്പുകളിലെ അനുഭവസമ്പത്തും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തത്. മൂന്ന് ലോകകപ്പുകളിൽ ടീമിനെ നയിച്ച ഷനകയുടെ പരിചയസമ്പത്ത് വരാനിരിക്കുന്ന വലിയ ടൂർണമെന്റിൽ ടീമിന് ഗുണകരമാകുമെന്ന് സെലക്ടർമാർ വിശ്വസിക്കുന്നു.

vachakam
vachakam
vachakam

പാകിസ്താൻ, ഇംഗ്ലണ്ട് എന്നിവർക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരകളിലും ഷനകയായിരിക്കും ലങ്കയെ നയിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam