'തന്ത്രി അശുദ്ധമാക്കിയ ശബരിമല, ഇനി ആര് ശുദ്ധി കലശം നടത്തും';  ബിന്ദു അമ്മിണി

JANUARY 10, 2026, 8:37 AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരര് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ബിന്ദു അമ്മിണി. അയ്യപ്പന്റെ സ്വർണം കട്ട തന്ത്രി രാജീവരര് ആണ് യുവതീ പ്രവേശനത്തിനു ശേഷം ശുദ്ധി കലശം നടത്തിയത്. അപ്പോൾ സ്വർണക്കൊള്ളയുടെ സൂത്രധാരനായ തന്ത്രി ഇത്രയും കാലം അവിടെ അശുദ്ധമാക്കിയതിന് ആരാണ് ശുദ്ധികലശം നടത്തുകയെന്നും അവർ ചോദിച്ചു.

1900ത്തിന് മുമ്പ് മലയരയരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന മലയരയവിഭാഗത്തിൽ നിന്നും ഉള്ളവർ തന്ത്രി സ്ഥാനത്തിരുന്ന ശബരിമലയുടെ തന്ത്രി സ്ഥാനം കൈ അടക്കിയിടത്തു തുടങ്ങുന്നു തട്ടിപ്പും മോഷണവുമെന്നും ബിന്ദു അമ്മിണി ആരോപിച്ചു. തന്ത്രി കുടുംബം പിടിച്ചടക്കിയെടുത്ത തന്ത്രി സ്ഥാനമാണ് ആദ്യം തിരിച്ചു കൊടുക്കേണ്ടത്.

എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങൾക്ക് കാത്തു നിൽക്കുന്ന യാചകർ അല്ല അവർ. അവകാശങ്ങളും അധികാരവും ഉള്ളവരാണ്. സുപ്രീം കോടതി ഉത്തരവ് പോലും അനുസരിക്കാൻ തയ്യാറാവാതെ നിയമ വിരുദ്ധ പ്രവൃത്തി ചെയ്ത തന്ത്രിയും തന്ത്രി കുടുംബവും ഇനിയും ശബരിമലയുടെ അധികാര സ്ഥാനങ്ങളിൽ തുടരുന്നത് അവസാനിപ്പിക്കാൻ കേരള സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണെന്നും കള്ളൻമാർ ആരായാലും അവരെല്ലാം അഴിക്കുള്ളിൽ കിടക്കേണ്ടവരാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

vachakam
vachakam
vachakam

ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

അയ്യപ്പന്റെ സ്വർണ്ണം കട്ട തന്ത്രി രാജീവരര് ആണ് യുവതീ പ്രവേശനത്തിനു ശേഷം ശുദ്ധി കലശം നടത്തിയത്. ഇപ്പോൾ സ്വർണ്ണകൊള്ളയുടെ സൂത്രധാരനായ തന്ത്രി ഇത്രയും കാലം അവിടെ ആശുദ്ധമാക്കിയതിന് ആരാണ് ശുദ്ധി കലശം നടത്തുക.

ആയിരത്തി തൊള്ളായരത്തിനു മുൻപ് മലയരയരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന മലയരയവിഭാഗത്തിൽ നിന്നും ഉള്ളവർ തന്ത്രി സ്ഥാനത്തിരുന്ന ശബരിമലയുടെ തന്ത്രി സ്ഥാനം കൈ അടക്കിയിടത്തു തുടങ്ങുന്നു തട്ടിപ്പും മോഷണവും.

vachakam
vachakam
vachakam

തന്ത്രി കുടുംബം പിടിച്ചടക്കിയെടുത്ത തന്ത്രി സ്ഥാനം ആണ് ആദ്യം തിരിച്ചു പിടിച്ചു കൊടുക്കേണ്ടത്. എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങൾക്ക് കാത്തു നിൽക്കുന്ന യാചകർ അല്ല അവർ. അവകാശ അധികാരങ്ങൾ ഉള്ളവരാണ്.

സുപ്രീം കോടതി ഉത്തരവ് പോലും അനുസരിക്കാൻ തയ്യാറാവാതെ നിയമ വിരുദ്ധ പ്രവർത്തി ചെയ്ത തന്ത്രിയും തന്ത്രി കുടുംബവും ഇനിയും ശബരിമലയുടെ അധികാര സ്ഥാനങ്ങളിൽ തുടരുന്നത് അവസാനിപ്പിക്കാൻ കേരള സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്. കള്ളൻമാർ ആരായാലും അവരെല്ലാം അഴിക്കുള്ളിൽ കിടക്കേണ്ടവർ തന്നെ ആണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam