ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ഉത്തേജകമരുന്ന് വിവാദം. ആർസിബി മുൻ താരമായ ഉത്തരാഖണ്ഡ് പേസർ രാജൻ കുമാർ നിരോധിത മരുന്നുകൾ ഉപയോഗിച്ചതായി ആൻ്റി ഡോപ്പിങ് ഏജൻസി കണ്ടെത്തി.
ഇതോടെ താരത്തെ ബിസിസിഐ താത്കാലികമായി സസ്പൻഡ് ചെയ്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾക്കിടെയാണ് ഇടങ്കയ്യൻ പേസർ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.
ടൂർണമെൻ്റിനിടെ നടത്തിയ പരിശോധനയിൽ രാജൻ കുമാറിൻ്റെ രക്തസാമ്പിളുകൾ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പോസിറ്റീവ് ആവുകയായിരുന്നു. ഡ്രോസ്റ്റനോലോൺ (Drostanolone), മെറ്റനോലോൺ (Metenolone), ക്ലോമിഫീൻ (Clomifene) എന്നീ മൂന്ന് നിരോധിത ഉത്തേജക മരുന്നുകളുടെ സാന്നിധ്യമാണ് താരത്തിൻ്റെ രക്തത്തിൽ കണ്ടെത്തിയത്.
പേശീബലം വർധിപ്പിക്കാനും ടെസ്റ്റോസ്റ്റിറോൺ ഹോർമോണിൻ്റെ അളവ് ക്രമീകരിക്കാനുമാണ് ഈ മരുന്നുകൾ ഉപയോഗിക്കാറുണ്ട്. ഇത് രാജ്യാന്തര ആൻ്റി ഡോപ്പിങ് ഏജൻസി നിരോധിച്ച മരുന്നുകളാണ്. പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ 29 വയസുകാരനായ രാജൻ കുമാറിന് ബിസിസിഐ താത്കാലിക വിലക്കേർപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
