തിരുവനന്തപുരം: മതനിരപേക്ഷ കേരളത്തെ വര്‍ഗീയവത്കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ ജനകീയ മുന്നേറ്റത്തിന് സിപിഎം ഒരുങ്ങുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വലിയ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും ദ്ദേഹം പറഞ്ഞു.
മതവിശ്വാസവും വര്‍ഗീയതയും തമ്മിലുള്ള വ്യത്യാസം ഗാന്ധിയും ഗോഡ്‌സേയും തമ്മിലുള്ള വ്യത്യാസമാണ്. യഥാര്‍ത്ഥ വിശ്വാസിയായ ഗാന്ധിയെ വര്‍ഗീയവാദിയായ ഗോഡ്‌സേ കൊലപ്പെടുത്തുകയായിരുന്നു. നാടിന്റെ വിഷമായ ആര്‍.എസ്.എസിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരുപോലെ എതിര്‍ക്കും. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ വിശ്വാസികളെക്കൂടി അണിനിരത്തുമെന്നും ഗോവിന്ദന്‍ അറിയിച്ചു.
ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. 'ഒരാശയം മനുഷ്യ മസ്തിഷ്‌കത്തിലേക്ക് പ്രവേശിച്ചാല്‍ ആ ആശയത്തിന് ദശലക്ഷക്കണക്കിന് മനുഷ്യരുമായി കണ്ണിചേര്‍ക്കാനായാല്‍ ആശയം കേവലമായ ആശയമായിട്ട് നില്‍ക്കുകയല്ല ചെയ്യുക. അത് പ്രതിപ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഭൗതികശേഷിയായി മാറും. അതാണ് സാമൂഹിക വികാസത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട നിയമം'.
ജമാഅത്തെ ഇസ്ലാമി ഒരു തീവ്രവാദ സംഘടനയാണെന്നും ഇസ്ലാമിക രാഷ്ട്ര സ്ഥാപനമാണ് അവരുടെ ലക്ഷ്യമെന്നും 2014-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളതാണ്. അന്ന് ജമാഅത്തിനെ നിരോധിക്കുമെന്ന് പറഞ്ഞവര്‍ ഇന്ന് അവരുമായി സഖ്യത്തിലാണ്. ഈ സഖ്യത്തിന്റെ ശില്പിയായ പി.കെ. കുഞ്ഞാലിക്കുട്ടി ആ സര്‍ക്കാരിലെ രണ്ടാമനായിരുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
