ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറിയുമായി തിളങ്ങിയിട്ടും ന്യൂസിലന്‍ഡിനെതരായ ഏകദിന പരമ്പരയില്‍ നിന്ന് റുതുരാജ് ഗെയ്ക്‌വാദിനെ തഴഞ്ഞതിനെതിരെ രൂകഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയതോടെയാണ് റുതുരാജ് ടീമില്‍ നിന്ന് പുറത്തായത്.
റുതുരാജിനെ ടീമില്‍ നിന്നൊഴിവാക്കിയത് ഞെട്ടിക്കുന്ന തീരുമാനമായിരുന്നുവെന്ന് ഉത്തപ്പ പറഞ്ഞു. വിശ്വസിക്കാന്‍ പ്രയാസമുള്ള തീരുമാനമായിരുന്നു അത്. സെലക്ടര്‍മാരുടെ തീരുമാനം ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്കും ബുദ്ധിമുട്ടാകുമെന്നറിയാം. തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ തുടരുക എന്ന് മാത്രമെ പറയാനുള്ളു. ഈ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ലെന്ന് അറിയാം.
ഇന്ത്യൻ ക്രിക്കറ്റ് ദീര്‍ഘകാലമായി നേരിടുന്നൊരു പ്രശ്നമാണിത്. ടീമിലെത്തി മികച്ച പ്രകടനം നടത്തിയാലും പലതാരങ്ങളും അതിജീവിനമെന്ന രീതിയിലാണ് ടീമില്‍ നില്‍ക്കുന്നത്. ആ മാനസികാവസ്ഥയില്‍ മികച്ച പ്രകടനം നടത്തുക എളുപ്പമായിരിക്കില്ല.
പ്രത്യേകിച്ച് പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വരുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന മറ്റ് നഗരങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ലഭിക്കാറില്ല. ഇത്തരം വലിയ നഗരങ്ങളില്‍ നിന്ന് വരാത്ത താരങ്ങള്‍ക്ക് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ നിരന്തരം പോരാടേണ്ടിവരുമെന്നും ഉത്തപ്പ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
