തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്തില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്ത നടപടിയെ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍. സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രി ദേവന്റെ അനുമതി വാങ്ങിയില്ലെന്ന് അയ്യപ്പന്‍ എസ്ഐടിക്ക് മൊഴി നല്‍കിയോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. സര്‍ക്കാരിനും സിപിഎമ്മിനും എതിരെ വരുന്ന പ്രചാരണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്ത്രിയുടെ അറസ്റ്റെന്നും രാഹുല്‍ ആരോപിച്ചു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ദൈവത്തിന്റെ അനുമതി ചോദിച്ചില്ല എന്ന കാരണത്താല്‍ ഒരു തന്ത്രിയെ അറസ്റ്റ് ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രകാരം, അയ്യപ്പന്റെ അനുമതി വാങ്ങാതെയും താന്ത്രിക നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ചു എന്നതാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ഇതിനു പിന്നാലെയാണ് അനുമതി കിട്ടിയില്ലെന്ന് എസ്ഐടിക്കാര്‍ക്ക് അയ്യപ്പന്‍ മൊഴികൊടുത്തോ എന്ന് രാഹുല്‍ ചോദിച്ചത്. ദൈവത്തിന്റെ അനുമതി കിട്ടിയോ ഇല്ലയോ എന്ന് പറയാനുള്ള ഏക അധികാരം തന്ത്രിക്കാണെന്നും ദൈവവുമായുള്ള ആശയവിനിമയം ധ്യാനത്തിലൂടെയുള്ളതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
രണ്ട് തരത്തിലുള്ള അധികാരങ്ങളാണ് ക്ഷേത്ര ഭരണത്തില്‍ ഉള്ളത്. ഒന്ന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഭരണപരമായ കാര്യങ്ങളും, രണ്ട് തന്ത്രിയുടെ കീഴിലുള്ള ആത്മീയ/ആചാര കാര്യങ്ങളും. ഭരണപരമായ വീഴ്ചകള്‍ ഉണ്ടായെന്ന് പറഞ്ഞ് ആചാരപരമായ കാര്യങ്ങളില്‍ അധികാരമുള്ള തന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് നിയമപരമായി ശരിയല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
