ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന് 2026 അവസാനം വരെ കരാർ നീട്ടി നൽകി ബ്രസീൽ ക്ലബ് സാൻ്റോസ് എഫ്‌സി. 2025 ജനുവരിയിലാണ് നെയ്മർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ നിന്ന് സാൻ്റോസിലെത്തിയത്.
തുടക്കത്തിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന നെയ്മർ സീസണിൻ്റെ അവസാനം ഉജ്ജ്വല ഫോമിലേക്ക് ഉയർന്നിരുന്നു. തൻ്റെ ബാല്യകാല ക്ലബ്ബിനെ ലീഗിലെ തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെടുത്തിയ നെയ്മർ അവസാന അഞ്ച് മത്സരങ്ങളിൽ അഞ്ച് ഗോളുകൾ നേടിയിരുന്നു.

"സാൻ്റോസ് എൻ്റെ സ്ഥലമാണ്. ഞാൻ ഇപ്പോൾ എൻ്റെ വീട്ടിലാണ്. ഇപ്പോഴും കാണാതെ പോകുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നത് നിങ്ങളോടൊപ്പമാണ്," നെയ്മർ പറഞ്ഞു. ബ്രസീലിയൻ ക്ലബ്ബിൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് നെയ്മറുടെ ഈ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്