അർജന്‍റൈൻ ഇതിഹാസം ലയണൽ മെസി പ്രീമിയർ ലീഗിൽ കളിക്കാൻ വഴിതെളിയുന്നു. വായ്പാ കരാറിൽ മെസിയെ ടീമിലെത്തിക്കാൻ ലിവർപൂളാണ് ശ്രമിക്കുന്നത്.
മേജർ ലീഗ് സോക്കറിൽ ഗോളടിമേളത്തോടെ സീസൺ അവസാനിപ്പിച്ച ലയണൽ മെസി ഇപ്പോൾ വിശ്രമത്തിൽ. ഇന്‍റർ മയാമിയുടെ മത്സരങ്ങൾ പുനരാരംഭിക്കുക ഫെബ്രുവരി അവസാനവാരം മാത്രം. ഈ ഇടവേളയിൽ ബെക്കാം റൂൾ പ്രകാരം മെസിയെ പ്രീമിയർ ലീഗിൽ എത്തിക്കാനാണ് നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന്‍റെ ശ്രമം.
ലോകകപ്പ് വർഷമായതിനാൽ ഏറെനാൾ കളിക്കളത്തിൽനിന്ന് വിട്ടു നിൽക്കേണ്ടെന്നാണ് മെസിയുടെ തീരുമാനം. ഇത് പ്രയോജനപ്പെടുത്താണ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരുടെ നീക്കം.
അര്‍ജന്‍റീന ടീമിലെ മെസിയുടെ സഹതാരം അലക്സി മക് അലിസ്റ്ററും ലിവര്‍പൂളില്‍ കളിക്കുന്നുണ്ട്. മേജർ ലീഗ് സോക്കറിന്‍റെ ഇടവേളയിൽ യൂറോപ്യൻ ലീഗിൽ കളിക്കുന്നതാണ് ബെക്കാം റൂൾ. അമേരിക്കൻ ലീഗിലെ ലോസാഞ്ചലസ് ഗാലക്സി താരമായിരുന്ന ബെക്കാം സീസൺ ഇടവേളയിൽ ഇറ്റാലിയൻ ക്ലബ് എ സി മിലാനിൽ രണ്ടു സീസണിൽ കളിച്ചിരുന്നു. ഇതാണ് പിന്നീട് ബെക്കാം റൂൾ എന്നറിയപ്പെട്ടത്.
നാലോ അഞ്ചോ ആഴ്ച മെസി ടീമിനൊപ്പം ഉണ്ടെങ്കിൽ കളിയിലും ആരാധക പിന്തുണയിലും വലിയ മാറ്റം ഉണ്ടാവുമെന്നാണ് ലിവർപൂൾ മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ. 20 കളിയിൽ 34 പോയിന്‍റുമായി ലീഗിൽ നാലാം സ്ഥാനത്താണിപ്പോൾ ലിവർപൂൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
