ലണ്ടൻ: ചെൽസി ഫുട്ബാൾ ക്ലബിന്റെ മുഖ്യപരിശീലകനായി ലിയാം റൊസീനിയറിനെ നിയമിച്ചു. 2032 വരെ നീളുന്നതാണ് കരാറെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് അറിയിച്ചു.
എൻസോ മരെസ്കയുടെ പിൻഗാമിയാവാൻ ഫ്രഞ്ച് ക്ലബായ സ്ട്രാസ്ബർഗിൽനിന്നാണ് 41കാരൻ എത്തുന്നത്. ഫുൾഹാം, ബ്രൈറ്റൻ തുടങ്ങിയ ക്ലബുകളുടെ പ്രതിരോധ താരമായിരുന്ന റൊസീനിയർ ഇംഗ്ലണ്ടിന്റെ ദേശീയ യൂത്ത് ടീമുകൾക്കായും കളിച്ചിട്ടുണ്ട്.
ഡെർബി കൺട്രി ക്ലബിലായിരുന്നു പരിശീലകനായി തുടക്കം. "ചെൽസി ഫുട്ബോൾ ക്ലബിന്റെ മുഖ്യപരിശീലകനായി നിയമിതനായത് വലിയ ബഹുമതിയായി കാണുന്നു. അതുല്യ സ്പിരിറ്റും ട്രോഫികൾ നേടിയതിന്റെ അഭിമാനകരമായ ചരിത്രവുമുള്ള ക്ലബാണിത്. എന്റെ ജോലി ഐഡന്റിറ്റി സംരക്ഷിക്കുകയും ഓരോ കളിയിലും ട്രോഫികൾ നേടുന്നത് തുടരുമ്പോൾ ആ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ടീമിനെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്.
ഈ ജോലി ഏറ്റെടുക്കുന്നതിൽ നൽകിയ അവസരത്തിനും വിശ്വാസത്തിനും എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഈ ക്ലബ് അർഹിക്കുന്ന വിജയം കൊണ്ടുവരാൻ ഞാൻ എല്ലാം നൽകും. ടീം വർക്ക്, ഐക്യം, ഒരുമ, സഹവർത്തിത്വം എന്നിവയിൽ ഞാൻ ആഴത്തിൽ വിശ്വസിക്കുന്നു'-അദ്ദേഹം കൂട്ടിച്ചേർത്തു.
2022ൽ അമേരിക്കൻ ശതകോടീശ്വരൻ ഏറ്റെടുത്തതിനുശേഷമുള്ള ക്ലബിന്‍റെ അഞ്ചാമത്തെ സ്ഥിരം പരിശീലകനാണ്. ഫ്രാങ്ക് ലംപാർഡ്, തോമഷ് തുഷേൽ, ഗ്രഹാം പോട്ടർ എന്നിവരാണ് ടീമിനെ മുമ്പ് പരിശീലിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
