ശുഭ്മാൻ ഗില്ലല്ല! അടുത്ത മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ ഈ താരമെന്ന് മാർക്ക് വോ

JANUARY 7, 2026, 3:19 AM

കോഹ്ലിയും രോഹിത്തുമെല്ലാം പടിയിറങ്ങുമ്പോൾ അടുത്ത ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് ആരൊക്കെയാവും എത്തുകയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ടെസ്റ്റിൽ മികവ് കാട്ടുന്ന താരങ്ങളെയാണ് പൊതുവേ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് പരിഗണിക്കാറുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇത്തരത്തിൽ ഇതിഹാസമെന്ന പേര് നേടിയെടുക്കുക എളുപ്പമുള്ള കാര്യമല്ല.

ഇപ്പോഴിതാ ലോക ക്രിക്കറ്റിലെ അടുത്ത ടെസ്റ്റ് ഇതിഹാസം ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരമായ മാർക്ക് വോ . അത് ഓസ്ട്രേലിയൻ താരമോ ഇംഗ്ലണ്ട് താരമോ അല്ല ഇന്ത്യക്കാരനായ യശ്വസി ജയ്സ്വാൾ ആണെന്നാണ് മാർക്ക് വോ പറയുന്നത്. അടുത്ത സൂപ്പർ താര പട്ടത്തിനായി മൂന്ന് പേരാണ് മത്സരിക്കുന്നത്. യശ്വസി ജയ്സ്വാൾ, ഹാരി ബ്രൂക്ക്, രചിൻ രവീന്ദ്ര എന്നിവരാണ് ആ താരങ്ങൾ. ഇതിൽ ജയ്സ്വാളിനൊപ്പമാണ് ഞാനുള്ളത്. 24 വയസ് മാത്രമാണ് അവന്റെ പ്രായം.

ഇതിനോടകം ടെസ്റ്റ് ഇരട്ട സെഞ്ചുറിയടക്കം നേടിയ ജയ്സ്വാളിന് 50നോടടുത്ത് ടെസ്റ്റ് ശരാശരിയുമുണ്ട്. ആ കുട്ടിയുടെ ബാറ്റിങ്ങിന് എന്തോ സവിശേഷതയുണ്ട്. അടുത്ത ചാമ്പ്യൻ ബാറ്റ്സ്മാൻമാരുടെ എലെെറ്റ് ഗ്രൂപ്പിൽ അവനുമുണ്ടാവും. പ്രതിഭാശാലിയായ താരമാണവൻ എന്നാണ് മാർക്ക് വോ പറഞ്ഞത്.

vachakam
vachakam
vachakam

യശ്വസി ജയ്സ്വാൾ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ ഇപ്പോഴത്തെ പ്രധാന ഓപ്പണറാണ്. 28 മത്സരത്തിൽ നിന്ന് 2511 റൺസാണ് അദ്ദേഹം നേടിയിട്ടുള്ളത്. 49.23 ആണ് ബാറ്റിങ് ശരാശരി. ഏഴ് സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റ മത്സരത്തിൽ 171 റൺസ് നേടിയാണ് ജയ്സ്വാൾ വരവറിയിച്ചത്. അതിവേഗം റൺസുയർത്താൻ അസാധ്യമായ മികവ് ജയ്സ്വാളിനുണ്ട്.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് ജയ്സ്വാൾ. അണ്ടർ 19 ലോകകപ്പിൽ മികവ് കാട്ടി വളർന്ന ജയ്സ്വാൾ രാജസ്ഥാൻ റോയൽസിലൂടെയാണ് പേരെടുത്തതും ഇന്നത്തെ സൂപ്പർ താരമെന്ന നിലയിലേക്ക് വളർന്നതും. ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ഏകദിന ടീമിന്റെ ബാക്കപ്പ് ഓപ്പണർ റോളിലും ജയ്സ്വാളിനാണ് അവസരം ലഭിക്കുന്നത്. എന്തായാലും വലിയ ഭാവിയുള്ള താരമാണ് ജയ്സ്വാളെന്ന് പറയാം.

അതേ സമയം മുൻ ഇംഗ്ലണ്ട് നായകൻ മെെക്കൽ വോൺ ഹാരി ബ്രൂക്കിനെയാണ് അടുത്ത സൂപ്പർ താരമായി തിരഞ്ഞെടുത്തത്. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും വലിയ ഭാവിയുണ്ടെന്നും അടുത്ത സൂപ്പർ താരമാകാൻ സാധിക്കുമെന്നുമാണ് മെെക്കൽ വോൺ പറയുന്നത്. ഹാരി ബ്രൂക്ക് ടെസ്റ്റിൽ‌ മികച്ച റെക്കോഡുള്ള താരമാണ്. 35 മത്സരത്തിൽ നിന്ന് 3178 റൺസാണ് ബ്രൂക്ക് നേടിയത്. 54.79 ആണ് ശരാശരി. 10 സെഞ്ചുറികളും ബ്രൂക്കിന്റെ പേരിലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam