വനിതാ ദേശീയ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ ഹെഡ് കോച്ചായി സോണിയ രാമൻ

OCTOBER 28, 2025, 1:13 AM

സിയാറ്റിൽ: ഇന്ത്യൻ വംശജനായ സോണിയ രാമൻ വനിതാ ദേശീയ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ ഹെഡ് കോച്ച് പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിതയായി ചരിത്രം കുറിച്ചു.

ന്യൂയോർക്ക് ലിബർട്ടിയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന റാമൻ, സിയാറ്റിൽ സ്റ്റോം ടീമിനെ നയിക്കാൻ ബഹുവർഷ കരാറിൽ ഒപ്പുവെച്ചതായി ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു.
വനിതാ ദേശീയ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ( WNBA) യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഒരു വനിതാ പ്രൊഫഷണൽ ബാസ്‌കറ്റ്‌ബോൾ ലീഗാണ്. ലീഗിൽ 13 ടീമുകൾ ഉൾപ്പെടുന്നു. WNBA യുടെ ആസ്ഥാനം മിഡ്ടൗൺ മാൻഹട്ടനിലാണ്.

49 വയസ്സുകാരിയായ റാമൻ, മുമ്പ് എൻബിഎയിലെ മെംഫിസ് ഗ്രിസ്ലീസിനൊപ്പം നാല് സീസണുകൾ അസിസ്റ്റന്റ് കോച്ചായും സേവനമനുഷ്ഠിച്ചിരുന്നു. ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ വനിതാ ബാസ്‌കറ്റ്‌ബോൾ ടീമിനെ 12 വർഷം നയിച്ചിട്ടുള്ള റാമൻ, ബോസ്റ്റൺ കോളേജിൽ നിയമബിരുദം നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

നാഗ്പൂരിൽ നിന്നുള്ള അമ്മയുടെയും ചെന്നൈയിൽ നിന്നുള്ള അച്ഛന്റെയും മകളായ റാമൻ, മുൻ ഡബ്ല്യുഎൻബിഎ താരമായ മിലേന ഫ്‌ളോറസിനെയാണ് വിവാഹം കഴിച്ചത്.
നോവൽ ക്വിൻ പദവിയിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് സിയാറ്റിൽ സ്റ്റോം ഈ നിയമനം പ്രഖ്യാപിച്ചത്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam