നാണക്കേടിന്റെ റെക്കോർഡുമായി ശ്രേയസ് അയ്യർ

JULY 5, 2026, 8:24 AM

മാഞ്ചസ്റ്ററിൽ നടന്ന ടി 20 മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനോട് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന്റെ നായകൻ ശ്രേയസ് അയ്യരുടെ പേരിൽ നാണക്കേടിന്റെ റെക്കോർഡ്. നയിച്ച ആദ്യ നാലു ടി 20 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയം കൈവരിക്കാതിരുന്ന ആദ്യ ഇന്ത്യൻ നായകൻ എന്ന ചീത്തപ്പേരാണ് അയ്യരുടെ പേരിൽ ആയത്. ഇതിനു മുൻപ് ഇന്ത്യയെ നയിച്ച ഏഴു നായകന്മാ രും ആദ്യ നാലു മത്സരങ്ങളിൽ ഒരു വിജയം എങ്കിലും കരസ്ഥമാക്കിയിരുന്നു.

ലോകകിരീടം സ്വന്തമാക്കിയ സൂര്യകുമാർ യാദവിന് പരക്കാരനായി ഇന്ത്യയുടെ ചുമതല ഏറ്റെടുത്ത അയ്യർ തന്റെ നായകനായുള്ള അരങ്ങേറ്റ പരമ്പരയിൽ അയർലാൻഡിനോട് 2-0 നു പരാജയപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ നടന്ന രണ്ടാം മത്സരത്തിലാണ് ഇന്നലെ ഇന്ത്യ ഇംഗ്ലണ്ടിനോട് നാല് വിക്കറ്റുകൾക്ക് പരാജയപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam