മിനി കൂപ്പര്‍ അപകടം; പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും 

OCTOBER 13, 2026, 8:18 PM

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

മൂന്ന് പേര്‍ ദാരുണമായി കൊല്ലപ്പെട്ട മിനി കൂപ്പര്‍ അപടകത്തില്‍ പണവും സ്വാധീനവുമുള്ള പ്രതി സുഹൈല്‍ സജീവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് തുടക്കം മുതല്‍ നടക്കുന്നതെന്നാണ് പൊലീസിനെതിരെയുള്ള മരിച്ചവരുടെ കുടുംബാഗങ്ങളുടെ ആരോപണം.

കുടുബത്തിന് പിന്നാലെ സിപിഎമ്മും പൊലീസിനെതിരെ ആരോപണം കടുപ്പിച്ചു.  

vachakam
vachakam
vachakam

പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുന്നത്. സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാൻ മോട്ടോര്‍ വാഹന വകുപ്പും നടപടി തുടങ്ങി. അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

എഫ്ഐആര്‍ എന്നത് പ്രാഥമിക രേഖമാത്രമാണ്. തുടര്‍ അന്വേഷണത്തിലാണ് സുഹൈല്‍ സജീവിന്‍റെ പേര് പ്രതി സ്ഥാനത്ത് ചേര്‍ത്തതെന്നും മദ്യപിച്ചെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതിനുശേഷം നടപടിയുണ്ടായിയെന്നും പൊലീസ് അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam