നാഗ്പുര്: ഒരാളെ മതംമാറാന് നിര്ബന്ധിക്കുന്നത് ഏതെങ്കിലും വിഭാഗത്തിന്റെ മതവിശ്വാസത്തെ അവഹേളിക്കുന്നതിന് തുല്യമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര് ബെഞ്ച് വ്യക്തമാക്കി. ക്രിസ്തുമതത്തിലേക്ക് പരിവര്ത്തനം ചെയ്യാന് ദമ്പതിമാരെ നിര്ബന്ധിച്ചെന്നാരോപിച്ച് അമരാവതി നിവാസികളായ ജോസഫ് ഖുദാവന്ത്, മകന് വിക്ടോറിയ ഖുദാവന്ത്, മരുമകള് എല്വിന ഖുദാവന്ത്, അനന്ത് മങ്കര് എന്നിവര്ക്കെതിരെ പോലീസ് രജിസ്റ്റര് ചെയ്ത എഫ്.ഐ.ആര് കോടതി റദ്ദാക്കി.
പ്രതിചേര്ത്തവര് തങ്ങളുടെ മതത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നും, അതിന്റെ പേരില് ഏതെങ്കിലും ഒരു മതത്തിന്റെ വികാരങ്ങളെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്നും ജസ്റ്റിസ് എം.ഡബ്ല്യു ചന്ദ്വാനി നിരീക്ഷിച്ചു.
ഹിന്ദുമതത്തില്നിന്ന് ക്രിസ്തുമതത്തിലേക്ക് മാറിയാല് പരാതിക്കാരനും ഭാര്യക്കും എല്ലാമാസവും സാമ്പത്തിക സഹായം നല്കാമെന്നും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള് വഹിക്കാമെന്നും വീട് നിര്മിച്ചുനല്കുമെന്നും പ്രതികള് വാഗ്ദാനം ചെയ്തതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. എന്നാല്, ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയോ ഒരു മതത്തെയും അപമാനിക്കുകയോ ചെയ്യുകയെന്ന ദുരുദ്ദേശ്യം തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ആരോപണ വിധേയര് കോടതിയില് വ്യക്തമാക്കുകയായിരുന്നു.
സംസ്ഥാനത്ത് മതപരിവര്ത്തനം നിരോധിക്കുന്ന ഒരു നിയമവും ഇല്ലാതിരുന്ന കാലയളവിലാണ് സംഭവം നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിര്ബന്ധിത മതപരിവര്ത്തനം തടയുന്നതിനായി മഹാരാഷ്ട്ര സര്ക്കാര് പാസാക്കിയ പുതിയ നിയമം 2026 ഓഗസ്റ്റ് 28-നാണ് പ്രാബല്യത്തില് വന്നതെന്നും കോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
