'ഇത് ജനാധിപത്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള മുന്നേറ്റം': ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധത്തെ പ്രശംസിച്ച് സിജെപി നേതാവ് സൗരവ് ദാസ്

OCTOBER 12, 2026, 9:46 PM

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ സംഘടിപ്പിച്ച പ്രതിഷേധ സമരം വന്‍ വിജയമായിരുന്നുവെന്ന് സി.ജെ.പി സഹകണ്‍വീനര്‍ സൗരവ് ദാസ് വ്യക്തമാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം വലിയ ജനപങ്കാളിത്തമാണ് സമരത്തില്‍ ദൃശ്യമായതെന്ന് അദേഹം പറഞ്ഞു.

ഇത് ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം പോരാട്ടമല്ലെന്നും രാജ്യത്തെ യുവജനങ്ങളുടെയും മുഴുവന്‍ പൗരന്മാരുടെയും നിലനില്‍പ്പിനായുള്ള ജനകീയ മുന്നേറ്റമാണെന്നും സൗരവ് ദാസ് ചൂണ്ടിക്കാട്ടി. വിവിധ സംഘടനകള്‍ വെവ്വേറെ സമരങ്ങളുമായി രംഗത്തിറങ്ങുമ്പോഴും അവരെല്ലാം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളും ലക്ഷ്യങ്ങളും ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരന്മാരുടെ വോട്ടവകാശം കവര്‍ന്നെടുക്കപ്പെടുകയാണെങ്കില്‍ നിലവിലുള്ള അഴിമതി നിറഞ്ഞ വ്യവസ്ഥിതിക്കെതിരെ പോരാടാന്‍ സാധിക്കാതെ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന ഒന്നാണെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം, ഡല്‍ഹി ജന്ദര്‍ മന്തറിനെ സമരകേന്ദ്ര സ്ഥാനത്തുനിന്ന് ഒഴിവാക്കിയ നടപടിയെ ശക്തമായി വിമര്‍ശിച്ചു. ഏകപക്ഷീയമായ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് അധികൃതര്‍ എത്ര സംഘടനകളുമായും വ്യക്തികളുമായും കൂടിയാലോചന നടത്തിയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജന്ദര്‍ മന്തറിനെ വീണ്ടും പ്രക്ഷോഭ കേന്ദ്രമായി പുനസ്ഥാപിക്കുക എന്നത് തന്നെയാണ് തങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam