വത്തിക്കാന് സിറ്റി: ലിയോ പതിന്നാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ അര്ബുദം സ്ഥിരീകരിച്ചതായി വത്തിക്കാന് ഔദ്യോഗിക വാര്ത്താക്കുറിപ്പിലൂടെ അറിയിച്ചു. രോഗബാധയെ തുടര്ന്ന് അദേഹത്തിന്റെ വലതു ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ചൊവ്വാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയില് വെച്ചായിരുന്നു ശസ്ത്രക്രിയ.
ശ്വാസകോശത്തില് കണ്ടെത്തിയ മുഴ വിജയകരമായി നീക്കം ചെയ്യാന് കഴിഞ്ഞതായും ശസ്ത്രക്രിയയ്ക്ക് ശേഷം മാര്പാപ്പയെ പ്രത്യേക മുറിയിലേക്ക് മാറ്റിയതായും വത്തിക്കാന് വക്താവ് വ്യക്തമാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പൂര്ണ്ണ വിശ്രമത്തിലാണെന്നും വത്തിക്കാന് അധികൃതര് കൂട്ടിച്ചേര്ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
