തിരുവനന്തപുരം: മദ്യപിച്ചും മയക്കുമരുന്നുകൾ ഉപയോഗിച്ചും വാഹനമോടിച്ച് അപകട മരണങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ.
യാദൃശ്ചികമായി സംഭവിക്കുന്ന അപകടങ്ങൾ പോലെ അശ്രദ്ധ കൊണ്ടുണ്ടായ ചെറിയ കുറ്റമായി ഇത് പരിഗണിക്കില്ല. ലഹരിക്ക് അടിമപ്പെട്ട് ബോധപൂർവമെന്ന മട്ടിൽ വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കുന്നവരുടെ വാഹനം കണ്ടുകെട്ടാനും ജയിലിലടയ്ക്കാനുമുള്ള നടപടികൾ കർശനമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. .
സംസ്ഥാനത്തെ വാഹനാപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ചെയർമാനും ഗതാഗത മന്ത്രി കോ ചെയർമാനുമായി റോഡ് സുരക്ഷാ മിഷൻ ആരംഭിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി, യുവജനക്ഷേമം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, റവന്യൂ എന്നീ വകുപ്പുകളുടെ മന്ത്രിമാർ ചുമതല വഹിക്കുന്ന ഗവേണിങ് കൗൺസിൽ സംവിധാനം ഉടൻ നിലവിൽ വരും.
ഇതിന് കീഴിൽ മിഷൻ ഡയറക്ടറേറ്റ് രൂപീകരിച്ച് വിവിധ മിഷനുകൾ നടപ്പിലാക്കും. നിലവിൽ 4000-ത്തോളം പേരാണ് വാഹനാപകടങ്ങളിൽ മരിക്കുന്നത്. എല്ലാ അപകടങ്ങളും ഇല്ലാതാക്കുമെന്ന് അവകാശവാദമില്ലെങ്കിലും ഇത് വലിയ അളവിൽ കുറയ്ക്കാൻ മിഷനിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
