തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അകമ്പടി വാഹനം സസ്പെൻഷനിലായ മുൻ ഗൺമാൻ അനിൽകുമാർ ദുരുപയോഗം ചെയ്ത് യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി ഡ്രൈവർ സിനോജ്.
അനിലിന് വാഹനം വിട്ടുനൽകിയിട്ടില്ലെന്നും എറണാകുളത്തുനിന്ന് വരുമ്പോൾ വഴിയിൽവെച്ച് ലിഫ്റ്റ് നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് ഡ്രൈവർ സിനോജിന്റെ വിശദീകരണം.
പ്രതിപക്ഷ നേതാവിന്റെ സുരക്ഷയ്ക്കായി അനുവദിച്ച ഔദ്യോഗിക എസ്കോർട്ട് ഇന്നോവ കാറുമായി അനിൽകുമാറും മറ്റ് രണ്ടുപേരും പത്തനാപുരം, ഏനാത്ത് ഭാഗങ്ങളിൽ സന്ദർശനം നടത്തിയെന്നാണ് ഇന്റലിജൻസിന്റെ പ്രാഥമിക റിപ്പോർട്ട്.
പൊലീസിൽ നിന്ന് ജൂൺ മാസം മുതൽ സസ്പെൻഷനിൽ കഴിയുന്ന അനിൽകുമാറിന് ഔദ്യോഗിക വാഹനമോ സ്റ്റാഫ് ആനുകൂല്യങ്ങളോ ഉപയോഗിക്കാൻ നിയമപരമായി അവകാശമില്ലെന്നിരിക്കെയാണ് ചട്ടലംഘനം.
അതേസമയം പിണറായി വിജയന്റെ എറണാകുളത്തെ പരിപാടിക്കായി കൊണ്ടുപോയതായിരുന്നു ഈ ഔദ്യോഗിക വാഹനം. എന്നാൽ പരിപാടി അവസാന നിമിഷം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് വാഹനം തിരുവനന്തപുരത്തേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഈ മടക്കയാത്രയ്ക്കിടെയാണ് എറണാകുളത്തുനിന്ന് അനിലിന് വാഹനത്തിൽ ലിഫ്റ്റ് നൽകിയതെന്നാണ് സിനോജ് വിശദീകരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
