തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹര്‍ജി തിരുത്തി നല്‍കി പ്രതിപക്ഷം

OCTOBER 13, 2026, 8:05 PM

ന്യൂഡല്‍ഹി: തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണ പ്രക്രിയയിലെ ക്രമക്കേടുകളും ഫോം ആറിലെ ഭേദഗതികളും ചോദ്യം ചെയ്ത് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലെ സാങ്കേതിക പിഴവുകള്‍ തിരുത്തി വീണ്ടും ഫയല്‍ ചെയ്തു. നേരത്തെ തിങ്കളാഴ്ച നല്‍കിയ ഹര്‍ജിയിലാണ് മാറ്റങ്ങള്‍ വരുത്തി ചൊവ്വാഴ്ച പുതിയ ഹര്‍ജി സമര്‍പ്പിച്ചത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷ നിരയിലെ 11 പ്രമുഖ നേതാക്കളായിരുന്നു തിങ്കളാഴ്ച സമര്‍പ്പിച്ച ആദ്യ ഹര്‍ജിയില്‍ ഒപ്പുവെച്ചിരുന്നത്. എന്നാല്‍ പുതുക്കിയ ഹര്‍ജിയില്‍ കൂടുതല്‍ നേതാക്കളുടെ പിന്തുണയോടെ ഒപ്പുകളുടെ എണ്ണം 13 ആയി ഉയര്‍ന്നു. വി.സി.കെ അധ്യക്ഷന്‍ തോല്‍ തിരുമാവളവന്‍, ജമ്മു-കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് സജ്ജദ് അഹമ്മദ് കിച്ലൂ എന്നിവരാണ് ചൊവ്വാഴ്ച പുതുതായി ഒപ്പുവെച്ച നേതാക്കള്‍. രാജ്യത്തെ വോട്ടര്‍പട്ടിക പുതുക്കലിലെ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യാ സഖ്യം നീക്കങ്ങള്‍ ശക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam