എറണാകുളം  സിനഗോഗിന് നേരെയുണ്ടായ അക്രമം; പ്രതി പൊലീസ് പിടിയിൽ

OCTOBER 13, 2026, 8:51 PM

 കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതി പൊലീസ് പിടിയിലായി.  പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് എറണാകുളം മാര്‍ക്കറ്റിനുള്ളിലെ സിനഗോഗിനു മുന്‍വശത്ത് തീവയ്പുണ്ടായത്. സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ നഴ്‌സറിയുടെ ബാനറുകളും ഫ്ലെക്സുകളും പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. 

 പുത്തന്‍ കുരിശ് സ്വദേശി എബിന്‍പോളാണ് പിടിയിലായത്. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സെന്‍ട്രല്‍ പോലീസാണ് പ്രതിയെ പിടികൂടിയത്.

 അറസ്റ്റിലായ ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഒട്ടേറെ രാസലഹരിയും പിടിച്ചെടുത്തു. സിനഗോഗ് ആക്രമണത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും ലഹരി മരുന്ന് പിടികൂടിയതില്‍ പുത്തന്‍കുരിശ് പൊലീസും കേസെടുത്തു. കേന്ദ്ര ഏജന്‍സികളടക്കം ഇയാളെ ചോദ്യം ചെയ്തു എന്നാണ് വിവരം. 

vachakam
vachakam
vachakam

  കാറിലെത്തിയ പ്രതി, വാഹനം മാറ്റിയിട്ട് പള്ളിക്കു മുന്നിലെ നഴ്‌സറിയിലേക്ക് പെട്രോള്‍ ഒഴിക്കുകയും തുടര്‍ന്ന് തീ എറിഞ്ഞ് നഴ്‌സറി കത്തിക്കുകയുമായിരുന്നു. ഇക്കാര്യങ്ങള്‍ ഇയാള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. രാവിലെയാണു സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam