ഷമിയുടെ മുന്നിൽ അടിതെറ്റി സർവീസസ്: ബംഗാൾ രഞ്ജിട്രോഫി ക്വാർട്ടറിൽ

JANUARY 26, 2026, 8:07 AM

ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ തീ പാറും പന്തുകൾക്ക് മുന്നിൽ അടിതെറ്റി സർവീസസ്. രഞ്ജി ട്രോഫിയിൽ സർവീസസിനെ തകർത്ത് ബംഗാൾ ക്വാർട്ടറിലേക്ക് മുന്നേറി. ഇന്നിങ്‌സിനും 46 റൺസിനും ആധികാരിക ജയം സ്വന്തമാക്കിയാണ് ബംഗളിന്റെ മുന്നേറ്റം.

സ്‌കോർ: ബംഗാൾ ഒന്നാം ഇന്നിങ്‌സിൽ 519 റൺസ്. സർവീസസ് ഒന്നാം ഇന്നിങ്‌സിൽ 186 റൺസ്, രണ്ടാം ഇന്നിങ്‌സിൽ 287 റൺസ്.

സർവീസസ് ബാറ്റിങിന്റെ ഒന്നാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റുകളും അവരുടെ രണ്ടാം ഇന്നിങ്‌സിൽ 5 വിക്കറ്റുകളുമാണ് ഷമി വീഴ്ത്തിയത്. 16 ഓവർ എറിഞ്ഞ ഷമി 51 റൺസ് മാത്രം വഴങ്ങിയാണ് രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റെടുത്തത്.

vachakam
vachakam
vachakam

മത്സരത്തിൽ ഷമി മൊത്തം 7 വിക്കറ്റുകൾ വീഴ്ത്തി. കുറച്ചു കാലമായി പരിക്കും ഫോം ഔട്ടിനേയും തുടർന്നു ഇന്ത്യയുടെ ഒരു ഫോർമാറ്റിലുള്ള ടീമിലും ഷമിക്ക് അവസരം കിട്ടിയിട്ടില്ല. ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവിന് ആക്കം കൂട്ടുന്നതാണ് താരത്തിന്റെ രഞ്ജിയിലെ ബൗളിങ്.

സുദിപ് ചാറ്റർജിയുടെ ഇരട്ട സെഞ്ച്വറി മികവിലാണ് നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ബംഗാൾ കൂറ്റൻ സ്‌കോർ സ്വന്തമാക്കിയത്. താരം 209 റൺസെടുത്തു. ക്യാപ്ടൻ അഭിമന്യു ഈശ്വരൻ (81), ഹബിബ് ഗാന്ധി (പുറത്താകാതെ 91) എന്നിവരും ബംഗാളിനായി ഒന്നാം ഇന്നിങ്‌സിൽ തിളങ്ങി.

സർവീസസിനായി ഒന്നാം ഇന്നിങ്‌സിൽ നകുൽ ശർമ (പുറത്താകാതെ 85) മാത്രമാണ് പിടിച്ചു നിന്നത്. രണ്ടാം ഇന്നിങ്‌സിൽ ക്യാ്ര്രപൻ രജത് പലിവൽ (83), മോഹിത് അഹ്‌ലാവത് (62), ജയന്ത് ഗോയത് (പുറത്താകാതെ 68) എന്നിവർ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെ തന്നെ നിന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam