മാക്സ്‌വെൽ യുഗം അവസാനിക്കുന്നോ? സെൻട്രൽ കോൺട്രാക്ട് പട്ടികയിൽ നിന്ന് പുറത്ത്!

APRIL 1, 2026, 2:08 AM

ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റർ ഗ്ലെൻ മാക്സ്‌വെല്ലിന് കരിയറിൽ വലിയ തിരിച്ചടി. ക്രിക്കറ്റ് ഓസ്‌ട്രേലിയ  പുറത്തുവിട്ട 2026-27 സീസണിലെ സെൻട്രൽ കോൺട്രാക്ട് പട്ടികയിൽ നിന്ന് മാക്സ്‌വെല്ലിനെ ഒഴിവാക്കി.

കഴിഞ്ഞ കുറച്ചു കാലമായി വൈറ്റ് ബോൾ ക്രിക്കറ്റിലെ മോശം ഫോമും 2025 ജൂണിൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചതും മാക്സ്‌വെല്ലിന് തിരിച്ചടിയായി. 2017-ന് ശേഷം ടെസ്റ്റ് കളിക്കാത്ത താരം നിലവിൽ ടി20 ഫോർമാറ്റിൽ മാത്രമാണ് സജീവമായിട്ടുള്ളത്. ഇതോടെ മാക്സ്‌വെല്ലിന്റെ അന്താരാഷ്ട്ര കരിയർ തന്നെ ഭീഷണിയിലായിരിക്കുകയാണ്.

അതേസമയം, ആഷസ് പരമ്പരയിൽ മോശം ഫോമിലായിരുന്നിട്ടും ഓപ്പണർ ജേക്ക് വെതറാൾഡിനെ കരാറിൽ നിലനിർത്തിയിട്ടുണ്ട്. വരാനിരിക്കുന്ന തിരക്കേറിയ ടെസ്റ്റ് കലണ്ടർ പരിഗണിച്ച് ടോഡ് മർഫി, മൈക്കൽ നീസർ എന്നിവർക്കും കരാർ നൽകി. ഇന്ത്യയിൽ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങുന്ന നിർണ്ണായക പരമ്പര കണക്കിലെടുത്താണ് സ്പിന്നർ ടോഡ് മർഫിയെ ഉൾപ്പെടുത്തിയത്.

vachakam
vachakam
vachakam

എന്നാൽ യുവ പേസർ റിച്ചാർഡ്‌സണെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അപ്രതീക്ഷിതമായി. വരും വർഷങ്ങളിൽ ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഇംഗ്ലണ്ട് (ആഷസ്) എന്നിവർക്കെതിരെയുള്ള ടെസ്റ്റ് പരമ്പരകളാണ് ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ സെൻട്രൽ കോൺട്രാക്ട് 2026-27 (പട്ടിക):

സാവിയർ ബാർട്ട്ലെറ്റ്, സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, പാറ്റ് കമ്മിൻസ്, ബ്രണ്ടൻ ഡോഗറ്റ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹാസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാൻ, മാർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, ടോഡ് മർഫി, മൈക്കൽ നീസർ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ജേക്ക് വെതറാൾഡ്, ബ്യൂ വെബ്സ്റ്റർ, ആദം സാംപ.

vachakam
vachakam
vachakam

tags: Cricket, Glenn Maxwell,Cricket Australia,Australia Cricket,Usman Khawaja

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam