അമെലിയ കെർ ഷോ! ഇന്ത്യയുടെ ലോകറെക്കോർഡ് മറികടന്ന് ന്യൂസിലൻഡ്

APRIL 1, 2026, 2:31 AM

വനിതാ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റൺ ചേസ് വിജയമെന്ന റെക്കോർഡ് ഇനി ന്യൂസിലൻഡ് വനിതകൾക്ക് സ്വന്തം. കഴിഞ്ഞ ഒക്ടോബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ കുറിച്ച 339 റൺസ് എന്ന റെക്കോർഡാണ് വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ തകർക്കപ്പെട്ടത്.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 347 റൺസ് എന്ന കൂറ്റൻ ലക്ഷ്യം രണ്ട് പന്തുകൾ ബാക്കിനിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസിലൻഡ് 1-1 ന് ഒപ്പമെത്തി.

അവിശ്വസനീയമായ പോരാട്ടം കാഴ്ചവെച്ച അമെലിയ കെറാണ്  ഈ വിജയത്തിന്റെ ശില്പി. 139 പന്തിൽ നിന്ന് 23 ഫോറും ഒരു സിക്സും ഉൾപ്പെടെ 179 റൺസുമായി കെർ പുറത്താകാതെ നിന്നു.

vachakam
vachakam
vachakam

കരിയറിലെ അഞ്ചാം ഏകദിന സെഞ്ച്വറി കുറിച്ച കെർ, അവസാന ഓവറിൽ ന്യൂസിലൻഡിന് ജയിക്കാൻ 11 റൺസ് വേണമെന്നിരിക്കെ മൂന്ന് ഫോറുകൾ പായിച്ചാണ് ചരിത്രവിജയം ഉറപ്പാക്കിയത്. ഇസബെല്ല ഗേസ് (68) കെറിന് മികച്ച പിന്തുണ നൽകി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർത്ത 120 റൺസാണ് കിവീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 346 റൺസെന്ന വമ്പൻ സ്കോർ പടുത്തുയർത്തിയിരുന്നു. 91 റൺസ് നേടിയ ആനെക് ബോഷും 69 റൺസ് നേടിയ ക്യാപ്റ്റൻ ലോറ വുൾവാർട്ടുമാണ് പ്രോട്ടീസിനെ മികച്ച നിലയിലെത്തിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച ക്ലോയി ട്രയോൺ (52*) ടീം സ്കോർ 340 കടത്തി. എന്നാൽ അമെലിയ കെറുടെ പോരാട്ടവീര്യത്തിന് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മറുപടിയുണ്ടായില്ല. പരമ്പരയിലെ നിർണ്ണായകമായ അവസാന മത്സരം ഏപ്രിൽ 4-ന് ഇതേ വേദിയിൽ നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam