സെയ്‌രാജ് ബഹുതുലെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ച്

JULY 22, 2024, 6:21 PM

മുംബയ് : ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി മുൻ ഇന്ത്യൻ താരം സെയ്‌രാജ് ബഹുതുലെ ചുമതലയേൽക്കും.

ബൗളിംഗ് പരിശീലകനായി ചീഫ് കോച്ച് ഗൗതം ഗംഭീർ നിർദ്ദേശിച്ച മുൻ ദക്ഷിണാഫ്രിക്കൻ താരം മോണി മോർക്കൽ ലങ്കൻ പര്യടനത്തിന് ശേഷമേ എത്തൂ എന്നതിനാലാണ് ബഹുതുലയെ ചുമതലേയൽപ്പിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ ബൗളിംഗ് കോച്ചാണ് ബഹുതുലെ.

vachakam
vachakam
vachakam

ആഭ്യന്തര ക്രിക്കറ്റിൽ കേരളം,വിദർഭ,ബംഗാൾ,ഗുജറാത്ത് ടീമുകളെയും ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam