മുംബൈ : വാംഖഡെ സ്റ്റേഡിയത്തിലെ സ്റ്റോർ റൂമിൽ നിന്നും ഐപിഎൽ ജേഴ്സികൾ മോഷ്ടിച്ച സുരക്ഷ ഉദ്യോഗസ്ഥൻ പിടിയിൽ.
സ്റ്റേഡിയത്തിലെ ബി.സി.സി.ഐയുടെ സ്റ്റോർ റൂമിൽ നിന്നുമാണ് 6.5 ലക്ഷം രൂപ വിലവരുന്ന ജേഴ്സികൾ മോഷണം പോയത്. 2500 രൂപയോളം വിലവരുന്ന 261 ഔദ്യോഗിക ജേഴ്സികളടങ്ങിയ പെട്ടിയാണ് ഇയാൾ മോഷ്ടിച്ചത്.
അധികൃതരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് സെക്യൂരിറ്റി മാനേജർ ഫാറൂഖ് അസ്‌ലം ഖാനെ അറസ്റ്റ് ചെയ്തു. ജൂൺ 13 നാണ് ഇയാൾ മോഷണം നടത്തുന്നത്.
സ്റ്റേഡിയത്തിലെ ഓഡിറ്റിംഗിനിടയിൽ ജേഴ്സികളുടെ ഗണ്യമായ കുറവ് മനസിലാക്കിയ അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മോഷണ വാർത്ത പുറത്ത് വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്