ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ സഞ്ജു മറികടന്നു. 307 മത്സരങ്ങളില്‍ നിന്ന് 353 സിക്സറുകളുമായി സഞ്ജു നാലാം സ്ഥാനത്താണ്.
405 മത്സരങ്ങളില്‍ നിന്ന് 350 സിക്സറുകള്‍ നേടിയ ധോണിയുടെ റെക്കോര്‍ഡ് അദ്ദേഹം മറികടന്നു. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാമന്‍ 463 മത്സരങ്ങളില്‍ നിന്ന് 547 സിക്‌സറുകളാണ് രോഹിത് പറത്തിയത്.
414 മത്സരങ്ങളില്‍ നിന്ന് 435 സിക്‌സുകള്‍ നേടിയ മുന്‍ താരം വിരാട് കോലി രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പട്ടികയിലുണ്ട്. 328 മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ 328 സിക്‌സുകളാണ് നേടിയത്. സൂര്യകുമാറിന് പിന്നിലാണ് സഞ്ജുവിന്റെ സ്ഥാനം.
പിന്നില്‍ എം എസ് ധോണിയും. ഇന്ത്യയുടെ ടി20 ജേഴ്‌സിയില്‍ 50 സിക്‌സുകള്‍ നേടാനും സഞ്ജുവിന് സാധിച്ചു. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോലി, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, എം എസ് ധോണി, ശിഖര്‍ ധവാന്‍ എന്നിവരാണ് സഞ്ജുവിന് 50 സിക്‌സുകള്‍ നേടിയ മറ്റുതാരങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
